ETV Bharat / health

ആരോഗ്യം മാത്രമല്ല തിളക്കമുള്ള ചർമ്മവും സ്വന്തമാക്കാം? വിറ്റാമിൻ ഇ മാത്രം മതി - Vitamin E and Skin Health - VITAMIN E AND SKIN HEALTH

ആൻ്റി ഓക്‌സിഡൻ്റുകളുടെ ശക്തികേന്ദ്രമാണ് വൈറ്റമിൻ ഇ. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വൈറ്റമിൻ ഇയുടെ ഉപയോഗം ഫലപ്രദമാണ്. ചർമ്മത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യുന്നു.

VITAMIN E BENEFITS  BENEFITS OF VITAMIN E FOR SKIN CARE  SKIN CARE TIPS  ചർമ്മ സംരക്ഷണത്തിന് വിറ്റാമിൻ ഇ
Representative image (ETV Bharat)
author img

By ETV Bharat Health Team

Published : Sep 27, 2024, 4:41 PM IST

രീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവശ്യ ജീവകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഇ. ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാനും മുടിക്ക് ബലം നൽകാനും വിറ്റാമിൻ ഇ വളരെയധികം സഹായിക്കുന്നു. ഇതിനു പുറമെ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഏറെ ഗുണകരമാണ്.

ചർമ്മത്തിന്‍റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപേ വിറ്റാമിൻ ഇ ഉപയോഗിച്ച് വരുന്നു. എന്നാൽ ഇപ്പോഴും ഇതിന്‍റെ ഗുണങ്ങളെ കുറിച്ച് അറിയാത്തവർ നിരവധിയാണെന്ന് ഡെർമറ്റോളജിസ്റ്റ് ഷായാരി ബാനർജി പറയുന്നു. വിറ്റാമിൻ ഇയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ടാൻ അകറ്റുന്നു

ആൻ്റി ഓക്‌സിഡൻ്റുകളുടെ ഒരു ശക്തികേന്ദ്രമാണ് വൈറ്റമിൻ ഇ. അൾട്രാവയലറ്റ് രശ്‌മികൾ കാരണമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ ഇത് നിർവീര്യമാക്കി ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ സൂര്യതാപം മൂലമുണ്ടാകുന്ന ചൊറിച്ചിൽ തടയാനും വരണ്ട ചർമ്മം മോയ്‌സ്‌ചറൈസ് ചെയ്യാനും വൈറ്റമിൻ ഇ സഹായിക്കും.

നഖം ആരോഗ്യത്തോടെ നിലനിർത്തുന്നു

നഖത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. മഞ്ഞ നെയിൽ സിൻഡ്രോം തടയുകയും നഖത്തിന്‍റെ ഭാഗങ്ങൾ പൊട്ടുന്നത്തിൽ നിന്നും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു.

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു

ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വിറ്റാമിൻ ഇ ഏറ്റവും മികച്ചതാണ്. പതിവായി വിറ്റാമിൻ ഇയുടെ ഉപയോഗം വരണ്ട ചർമ്മത്തിൽ നിന്നും ചർമ്മം പൊളിയുന്നതിൽ നിന്നും സംരക്ഷണം നൽകും.

സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നു

ചർമ്മത്തിലെ പാടുകൾ അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. കൂടാതെ പുതിയ ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വിറ്റാമിൻ ഇ ഗുണം ചെയ്യുന്നു. പതിവായുള്ള ഇതിന്‍റെ ഉപയോഗം പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ചുളിവുകൾ കുറയ്ക്കുന്നു

മോയ്‌സ്‌ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകൾ അകറ്റി ചെറുപ്പം നിലനിർത്താൻ വിറ്റാമിൻ ഇ സഹായിക്കുന്നു.

ശുദ്ധീകരണ ഏജൻ്റായി പ്രവർത്തിക്കുന്നു

ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. മാത്രമല്ല ചർമ്മത്തിലെ എണ്ണമയം ബാലൻസ് ചെയ്യാനും ഇത് ഫലപ്രദമാണ്.

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ, ബദാം, കോൺ ഓയിൽ, ചീര, ബ്രോക്കോളി, കിവി എന്നീ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഷായാരി ബാനർജി പറയുന്നു

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read

കൈ,കാൽ മുട്ടുകളിലെ ഇരുണ്ട നിറം അകറ്റാം; എളുപ്പവഴികൾ ഇതാ

ശാരീരികാരോഗ്യം കാക്കാന്‍ ഇത് മാത്രം മതി; 'ബ്ലാക്ക് ഫൂഡ്‌സ്', അറിയാം ഗുണങ്ങളെ കുറിച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.