ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ് ജ്യൂസ്. ഏതുകാലാവസ്ഥയിലും കുടിക്കാവുന്ന കരിമ്പ് ജ്യൂസിന്‍റെ ഡിമാൻഡ് വേനൽ കാലമായാൽ ഇരട്ടിയാകും. ക്ഷീണം അകറ്റാൻ ഏറ്റവും നല്ലൊരു ഉപാധിയാണ് കരിമ്പ് ജ്യൂസ്. വഴിയരികത്ത് കുറഞ്ഞ നിരക്കിൽ സുലഭമായി ലഭിക്കുന്ന കരിമ്പ് ജ്യൂസ് പോഷകസമൃദമായ പാനീയമാണ്.
ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകാനും കരിമ്പ് ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങൾ തടയാനും കരിമ്പ് ജ്യൂസ് വളരെ നല്ലതാണ്. ക്യാൻസറിനെ വരെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കരിമ്പ് ജ്യൂസ് പതിവായി കുടിക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുവെന്ന് പോഷകാഹാര വിദഗ്‌ധർ പറയുന്നു. കരിമ്പ് ജ്യൂസിൻ്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
കരിമ്പ് ജ്യൂസ് കുടിക്കുന്നതിൻ്റെ 9 അത്ഭുതകരമായ ഗുണങ്ങൾ
- എൻ ഐ എച്ചിന്‍റെയും നിരവധി പഠനങ്ങളുടെയും കണ്ടെത്തൽ അനുസരിച്ച് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് കരിമ്പ് ജ്യൂസ്. ഈ പോഷകങ്ങൾ ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
- കരിമ്പ് ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യുന്നു.
- പല്ലിന് ബലം നൽകുകയും ആരോഗ്യത്തോടെ സംരക്ഷിക്കുകയും പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്താനും കരിമ്പ് ജ്യൂസ് സഹായിക്കുന്നു
- കരിമ്പ് ജ്യൂസിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഊർജം നൽകാൻ ഇത് സഹായിക്കുന്നു. ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നതിന് പുറമെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു
- കരിമ്പ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുകയും ചെയ്യുന്നു.
- സ്ത്രീകൾ സ്ഥിരമായി കരിമ്പു ജ്യൂസ് കുടിച്ചാൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യതയും കുറയുകയും ഇത്തരം രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.
- കരളിന്‍റെ പ്രവർത്തനം മികച്ചതാക്കാൻ കരിമ്പ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കരളിന്‍റെ ആരോഗ്യം നിലനിർത്തുകയും കരൾ സംബന്ധമായ രോഗങ്ങളെ അകറ്റാനും ഇത് ഫലപ്രദമാണെന്ന് വിദഗ്‌ധർ പറയുന്നു.
- കരിമ്പ് ജ്യൂസിൽ കൊളാജൻ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിലെ ചുളിവുകൾ അകറ്റാൻ ഇത് സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ പതിവായി കരിമ്പ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
- ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് ഏറ്റവും ആരോഗ്യകരവും പ്രകൃതിദത്തവുമായ ഒരു മാർഗമാണ് കരിമ്പ് ജ്യൂസ്. മഞ്ഞപ്പിത്തത്തെ അകറ്റാനും കരിമ്പ് ജ്യൂസ് ഫലപ്രദമാണ്.
https://www.ncbi.nlm.nih.gov/pmc/articles/PMC4441162/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: വെളുത്തുള്ളി ചായയുടെ 8 അത്ഭുതകരമായ ഗുണങ്ങൾ; എന്തൊക്കെയെന്ന് അറിയാം