ETV Bharat / health

പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഒറ്റ പരിഹാരം; അറിയാം സവാളയുടെ ഗുണങ്ങൾ - HEALTH BENEFITS OF ONIONS

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്ന പച്ചക്കറിയാണ് സവാള. പതിവായി സവാള കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

AMAZING BENEFITS OF ONIONS  ഉള്ളിയുടെ ആരോഗ്യ ഗുണങ്ങൾ  BENEFITS OF EATING ONIONS EVERYDAY  ONIONS HEALTH BENEFITS
Onions (Freepik)
author img

By ETV Bharat Health Team

Published : Dec 3, 2024, 4:33 PM IST

ല്ലാ അടുക്കളയിലും സുലഭമായി കാണുന്ന ഒരു പച്ചക്കറിയാണ് സവാള. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ സവാള വളരെയധികം സഹായിക്കും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സവാള ഗുണം ചെയ്യും. പതിവായി സവാള കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഹൃദയാരോഗ്യം

സവാളയിൽ ഫ്ലേവനോയ്‌ഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സവാള ഗുണം ചെയ്യും.

രക്തസമ്മർദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ഉള്ളി. ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സവാള കഴിക്കുന്നത് ഗുണകരമാണ്.

കൊളസ്‌ട്രോൾ

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്‌ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കാനും സവാള ഗുണം ചെയ്യും. ക്വെർസെറ്റിൻ എന്ന ആൻ്റി ഓക്‌സിഡൻ്റ് സവാളയിൽ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാനും സഹായിക്കും.

ദഹനം

സവാള നാരുകളാൽ സമ്പുഷ്‌ടമാണ്. ദഹന പ്രശ്‌നങ്ങൾ അകറ്റാൻ ഇത് ഫലപ്രദമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക് ഫൈബർ കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. മലബന്ധം തടയാനും സവാള കഴിക്കുന്നത് ഗുണം ചെയ്യും. അതിനാൽ ദഹന പ്രശ്‌നങ്ങളുള്ള ആളുകൾ ഡയറ്റിൽ സവാള ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ക്യാൻസർ പ്രതിരോധം

ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഡയലിൽ ഡൈസൾഫൈഡ്, ക്വെർസെറ്റിൻ എന്നീ ഓർഗാനോസൾഫർ സംയുക്തങ്ങൾ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനും സവാള സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാനും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും സവാള ഗുണകരമാണ്.

പ്രമേഹം

ഉള്ളിയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കാനും സവാള കഴിക്കുന്നത് ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹമുള്ളവരും സവാള കഴിക്കുന്നത് നല്ലതാണെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.

മുടിയുടെ ആരോഗ്യം

സവാളയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കും. മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സവാള ഫലപ്രദമാണ്. സവാളയുടെ നീരിൽ ആൻ്റി മൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ തരാൻ, തലയോട്ടിയിലെ അണുബാധ എന്നിവ അകറ്റാനും സഹായിക്കും. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സവാള ഗുണകരമാണ്.

എല്ലുകളുടെ ആരോഗ്യം

സവാളയിൽ ക്വെർസെറ്റിൻ പോലെയുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ സമ്പുഷ്‌ടമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ശരീരഭാരം

സവാളയിൽ കലോറി കുറവും നാരുകൾ കൂടുതൽ അളവിലും അടങ്ങിയിട്ടുണ്ട്. അതിനാൽ സവാള കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പതിവായി വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ... ഗുണങ്ങൾ നിരവധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.