ഹൈദരാബാദ്: ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയില്‍ നിന്ന് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തത് 418 കല്ലുകള്‍. ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയില്‍ നടന്ന ശസ്‌ത്ര ക്രിയയിലാണ് ഇത്രയും കല്ലുകള്‍ പുറത്തെടുത്തത്(418 Kidney Stones).
അറുപതുകാരനായ രോഗിയെ വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വിശദമായ പരിശോധനയില്‍ ഇദ്ദേഹത്തിന്‍റെ വൃക്കയില്‍ നിരവധി കല്ലുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഡോ.കെ പൂര്‍ണചന്ദ്ര റെഡ്ഡി, ഡോ.ഗോപാല്‍, ഡോ. ദിനേശ് എന്നിവരടങ്ങുന്ന സംഘം ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. കീറിമുറിക്കലുകളില്ലാതെ പെര്‍ക്യൂട്ടനിയസ് നെഫ്രോലിത്തോട്ടമി എന്ന സങ്കേതത്തിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തത്. പെല്‍വിസിന് താഴെയായി തൊലിപ്പുറത്ത് ചെറിയ മുറിവുണ്ടാക്കി രണ്ട് സെന്‍റിമീറ്ററില്‍ താഴെ വലിപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യുന്ന രീതിയാണിത്. ജനറല്‍ അനസ്‌തേഷ്യയോ നട്ടെല്ലില്‍ നല്‍കുന്ന അനസ്‌ത്യേഷ്യയോ രോഗിക്ക് നല്‍കിയ ശേഷമാണ് ഇത് നടത്തുന്നത്. ചെറു ക്യാമറയും ലേസറും ഉപയോഗിച്ചാണ് ചെറിയ മുറിവിലൂടെ കല്ലുകള്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. 418 കല്ലുകള്‍ നീക്കം ചെയ്‌ത ശേഷം രോഗിയുടെ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ഇദ്ദേഹം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. രണ്ട് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനമാണ് ഇതിന് വേണ്ടി വന്നത്. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാനായി ഉപ്പ് കുറയ്ക്കാനും ധാരാളം വെള്ളം കുടിക്കാനും രോഗിയെ ഉപദേശിച്ചിട്ടുണ്ട്( Asian Institute of Nephrology and Urology in Hyderabad).
മാര്‍ച്ച് പതിനാല് ആഗോളവൃക്കദിനമായി ആചരിക്കുകയാണ്. വൃക്കയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മിക്കവര്‍ക്കും തങ്ങളുടെ ശരീരത്തിനുള്ളിലെ അവയവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് എല്ലാവരും ഡോക്‌ടര്‍മാരെ തേടിയെത്തുക. അത് കൊണ്ട് തന്നെ വൃക്കരോഗങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതിനെ നേരിടാന്‍ നാം ചില മുന്‍കരുതലുകള്‍ കൈക്കൊള്ളണം. ഇതിലൂടെ വൃക്കകളെ നമുക്ക് ആരോഗ്യത്തോടെ കാക്കാം. അതിലൂടെ നമ്മെയും( 60-year-old patient).
വൃക്ക നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ രാസവസ്‌തുക്കളുടെയും രക്തത്തിലെ ദ്രവങ്ങളുടെയും സന്തുലനം നിലനിര്‍ത്താനും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വൃക്കയ്ക്കുണ്ടാകുന്ന എന്ത് പ്രശ്നവും നമ്മുടെ മൊത്തം ആരോഗ്യത്തെയും ബാധിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ വിഷാംശത്തെയും വര്‍ദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ എല്ലാവരും വൃക്ക ആരോഗ്യകരമായി സൂക്ഷിക്കുക. ശരിയായ ജീവിതചര്യയിലൂടെയും ആഹാരക്രമത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും ക്രമീകരിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പരമപ്രധാനമാണ്(March14 world kidneyday ).