ETV Bharat / entertainment

കൊമോണ്ടര്‍ നായകളുടെ രോമം മാതൃകയാക്കി സ്‌റ്റൈലിങ്; പുത്തന്‍ ലുക്കില്‍ സീനത്ത് അമന്‍ - Zeenat aman new fashion look - ZEENAT AMAN NEW FASHION LOOK

സിനിമയ്‌ക്കകത്തും പുറത്തും മികച്ച ഫാഷന്‍ സെന്‍സാണ് സീനത്ത് അമന്‍ എന്ന നടിക്ക്. തന്‍റെ ഫാഷന്‍ രീതികളെ കുറിച്ചും ധീരമായ നിലപാടുകളും താരം തുറന്നു പറയാറുണ്ട് താരം.

ZEENAT AMAN  BOLLY WOOD ACTESS  സീനത്ത് അമന്‍ നടി  ബോളിവുഡ്
Zeenat aman (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 10:16 PM IST

രു കാലത്ത് ബോളിവുഡിന്‍റെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു സീനത്ത് അമന്‍. അഭിനയത്തില്‍ മാത്രമല്ല മികച്ച ഫാഷന്‍ സെന്‍സുമുള്ള നടിയാണ് സീനത്ത്. തന്‍റെ ഫാഷന്‍ രീതികളെ കുറിച്ചും ധീരമായ നിലപാടുകളും താരം തുറന്നു പറയാറുണ്ട്.

അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ഈ താരത്തിന് നിരവധി ഫോളോവേഴ്‌സുണ്ട്. സീനത്ത് പങ്കുവച്ച തന്‍റെ ഏറ്റവും പുതിയ വസ്‌ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇടതൂര്‍ന്ന രോമങ്ങളുള്ള കൊമോണ്ടര്‍ നായകളുടെ നിറത്തിലുള്ള വസ്‌ത്രം ധരിച്ച ചിത്രമാണ് സീനത്ത് തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. ഇതോടൊപ്പം തന്‍റെ കോസ്‌റ്റ്യൂം സെലക്ഷനെ കുറിച്ചും ഓസ്‌കര്‍ ജേതാവായ ഭാനു അത്തയ്യയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും അവര്‍ വിവരിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'സിനിമയിലും ഫാഷന്‍ ലോകത്തും ഒരുപാട് പ്രതിഭകളുടെ കൈകളാല്‍ തുന്നിയ മികച്ച വസ്‌ത്രങ്ങള്‍ ധരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ അക്കാദമി അവാര്‍ഡ് ജേതാവായ ഭാനു അയ്യത്ത, സത്യം ശിവം സുന്ദരം ഉള്‍പ്പെടെ 15 ലധികം സിനിമകള്‍ക്കായി എന്‍റെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തു. വളരെ മനോഹരമായും അതീവ സൂക്ഷ്‌മതയോടെയും അവരുടെ മനസില്‍ തെളിഞ്ഞ അതിശയകരമായ ഡിസൈനുകള്‍ എന്നിലൂടെ യാഥാര്‍ഥ്യമാക്കി.

അതിനായി എന്‍റെ അളവുകള്‍ക്കനുസരിച്ച് അവര്‍ ഒരു പ്രതിമയുണ്ടാക്കി. സ്‌റ്റുഡിയോയില്‍ വച്ചു തന്നെ അതില്‍ വ്യത്യസ്‌ത ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തി. ട്രയലുകള്‍ക്കായി ഇടയ്ക്കിടെ പോകുന്നത് ഒഴിവാക്കാനും ഷെഡ്യൂളിനനുസരിച്ചുള്ള ക്രമീകരണം നടത്താനും ഇത് എന്നെ സഹായിച്ചു. ജീവിതത്തില്‍ മറ്റൊരു ഡിസൈനറും എനിക്കായി ഇത്രയും അനുയോജ്യമായ രീതിയില്‍ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തയാറായിട്ടില്ല. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാം. ഞാന്‍ ഒരു കാഷ്വല്‍ ഡ്രെസ്സറാണെന്ന്. മിക്ക ഡിസൈന്‍ വസ്‌ത്രങ്ങളും ധരിക്കാനാകില്ലെന്ന് കരുതുന്ന ഒരാളും കൂടിയാണ്.

ദുബായിലെയും ലണ്ടനിലെയും സുഹൃത്തുക്കള്‍ പതിവായി എനിക്ക് പുത്തന്‍ വസ്‌ത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. പക്ഷേ അതെല്ലാം എന്‍റെ വാര്‍ഡ്രോബുകളില്‍ തുങ്ങിക്കിടക്കാറാണ് പതിവ്. എന്‍റെ കൈയിലുള്ള ഏറ്റവും വലിയ സമ്പത്ത് എന്‍റെ അമ്മയുടെ മനോഹരമായ സാരികളാണ്. നിര്‍ഭാഗ്യവശാല്‍ അതും വാര്‍ഡ്രോബില്‍ മാത്രം ഒതുങ്ങിപ്പോയി. ഒരിക്കല്‍ എനിക്കതെല്ലാം മികച്ച രീതിയില്‍ അഭിരുചിക്കനുസരിച്ച് സ്‌റ്റൈല്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കായി എന്‍റെ ഏറ്റവും പുതിയ കൊമോണ്ടര്‍ ഡ്രസ്സ് പരിചയപ്പെടുത്തുന്നു. ഇഷ്‌ടമായില്ലെങ്കില്‍ തുറന്നു പറയൂ...' അമന്‍ കുറിച്ചു.

Also Read: പ്ലാസ്റ്റിക്‌സര്‍ജറി ചെയ്‌തോ?; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് റിമി സെന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.