ETV Bharat / entertainment

'മറുപടി നീ' ; നിവിൻ പോളിയുടെ 'യേഴ് കടൽ യേഴ് മലൈ' ആദ്യഗാനം പുറത്ത് - യേഴ് കടൽ യേഴ് മലൈ ഗാനം

യുവാൻ ശങ്കർ രാജ ഈണമിട്ട ഗാനം യുവാനൊപ്പം നടൻ സിദ്ധാർഥും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Yezhu Kadal Yezhu Malai song  Marubadi Nee Lyric video  Nivin Pauly Ram movie  യേഴ് കടൽ യേഴ് മലൈ ഗാനം  നിവിൻ പോളി
Yezhu Kadal Yezhu Malai song
author img

By ETV Bharat Kerala Team

Published : Feb 15, 2024, 12:14 PM IST

Updated : Feb 15, 2024, 5:52 PM IST

റാമിന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ചിത്രം 'യേഴ് കടൽ യേഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'മറുപടി നീ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് (Yezhu Kadal Yezhu Malai Marubadi Nee Lyric video). യുവാൻ ശങ്കർ രാജയാണ് ഈ ഹൃദയംതൊടുന്ന മെലഡിയ്‌ക്ക് ഈണം പകർന്നത്.

മദൻ കർക്കിയുടേതാണ് ഗാനത്തിന്‍റെ വരികൾ. യുവാൻ ശങ്കർ രാജയും നടനും ഗായകനുമായ സിദ്ധാർഥും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലിയാണ് ഈ ചിത്രത്തിലെ നായിക.

അടുത്തിടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്ന 'യേഴ് കടൽ യേഴ് മലൈ' സിനിമയുടെ പ്രീമിയർ ഷോയ്ക്ക്‌ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കു‌ന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണം നേടാൻ റാമിന്‍റെ സിനിമയ്‌ക്കായി. ശതാബ്‌ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിൻ്റെയും മനോഹരമായ കഥയാണ് 'യേഴ് കടൽ യേഴ് മലൈ' തിരശീലയിലേക്ക് പകർത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്രണയം വ്യത്യസ്‌തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഈ ചിത്രം വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമിച്ചത്. ബിഗ് ബജറ്റിലാണ് 'യേഴ് കടൽ യേഴ് മലൈ'യുടെ നിർമാണം. തമിഴ് നടൻ സൂരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ട്.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ റാം സംവിധാനം ചെയ്‌ത സിനിമയാണ് 'യേഴ് കടൽ യേഴ് മലൈ'. 2021 ഒക്ടോബറിലായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഉടൻ തന്നെ ഈ ചിത്രം പ്രേക്ഷകർക്കരികിൽ എത്തുമെന്നാണ് പ്രതീക്ഷ.

ALSO READ: റോട്ടർഡാം ഫിലിം ഫെസ്റ്റിൽ കൈയ്യടി നേടി നിവിൻ പോളിയുടെ 'ഏഴു കടൽ ഏഴു മലൈ'

എൻ കെ ഏകാംബരമാണ് 'യേഴ് കടൽ യേഴ് മലൈ'യുടെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത് മതി വി എസ് ആണ്. വസ്‌ത്രാലങ്കാരം : ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ് : പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ : ഉമേഷ് ജെ കുമാർ, ആക്ഷൻ : സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി : സാൻഡി, പിആർഒ : ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ.

Last Updated : Feb 15, 2024, 5:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.