ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ നടന്‍ ടോവിനോ തോമസിന് സ്വീകരണമൊരുക്കി ജപ്പാനിലെ വേൾഡ് മലയാളി ഫെഡറേഷൻ. കുടുംബത്തോടൊപ്പമെത്തിയ ടൊവിനോയ്ക്ക് അത്താഴ വിരുന്നൊരുക്കിയാണ് സംഘടന സ്വീകരിച്ചത്.
കുടുംബത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു താരം. ആദ്യം മലേഷ്യ സന്ദര്‍ശിച്ച താരവും കുടുംബവും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ജപ്പാനിലെത്തിയത്.
ജപ്പാനിലെ പരമ്പരാഗത വസ്‌ത്രമായ കിമോണോ ധരിച്ച് നില്‍ക്കുന്ന ടോവിനോയുടെയും കുടുംബത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാഴ്‌ച ജപ്പാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താരം കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചു.