ETV Bharat / entertainment

'കൃഷ്‌ണകൃപാ സാഗരം' സിനിമയുടെ രചയിതാവ് എം കെ ദേവീദാസന് ഗോൾഡൻ ബുക്ക് അവാർഡ്

author img

By ETV Bharat Kerala Team

Published : Feb 6, 2024, 2:58 PM IST

എം കെ ദേവീദാസന്‍റെ 'ഇൻ സെർച്ച് ഓഫ് ഹാപ്പിനസ് ഇൻ മാര്യേജി'നാണ് ഗോൾഡൻ ബുക്ക് അവാർഡ്

Krishnakripa Sagaram writer  In Search of Happiness in Marriage  wing Commander Devidasan award  വിംഗ് കമാൻഡർ എം കെ ദേവീദാസൻ  കൃഷ്‌ണകൃപാസാഗരം
wing Commander Devidasan

സിനിമ നിർമാതാവും എഴുത്തുകാരനുമായ വിംഗ് കമാൻഡർ എം കെ ദേവീദാസന്‍റെ പുസ്‌കത്തിന് ഗോൾഡൻ ബുക്ക് അവാർഡ്. എം കെ ദേവീദാസന്‍റെ പുതിയ രചനയായ 'ഇൻ സെർച്ച് ഓഫ് ഹാപ്പിനസ് ഇൻ മാര്യേജി'നാണ് പുരസ്‌കാരം. അനീഷ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന 'കൃഷ്‌ണകൃപാസാഗരം' സിനിമ കഥ, തിരക്കഥ, സംഭാഷണം എഴുതി നിർമിച്ചതും എം കെ ദേവീദാസാണ് (wing Commander Devidasan's In Search of Happiness in Marriage book).

അതേസമയം വൈവാഹിക ബന്ധങ്ങളുടെ വിള്ളലുകളെക്കുറിച്ച് വിശകലനം ചെയ്യുന്നതും പരിഹാരങ്ങൾ നിർദേശിക്കുന്നതുമായ പുസ്‌തകമാണ് എം കെ ദേവീദാസിന്‍റെ 'ഇൻ സെർച്ച് ഓഫ് ഹാപ്പിനസ് ഇൻ മാര്യേജ്'. ഇതുവരെ ഇരുപതിൽപരം പുസ്‌കങ്ങൾ ഇദ്ദേഹം രചിച്ചിച്ചുണ്ട്. 32 വർഷത്തെ എയർഫോഴ്‌സ്‌ സേവനത്തിന് ശേഷം, രാജീവ് ഗാന്ധി എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്‍റെ സാരഥിയിയായിരിക്കെ സമയം കണ്ടെത്തിയാണ് ഇദ്ദേഹം തന്‍റെ എഴുത്ത് തുടരുന്നത് (Golden Book Award for wing Commander Devidasan).

ആധുനിക ജീവിതത്തിൽ സമയക്കുറവ് കാരണം അന്യോന്യം സംസാരിക്കുവാൻ പോലും കഴിയാതെ, രണ്ട് വ്യക്തികൾ അവരുടെ കുറ്റങ്ങളും കുറവുകളും മനസിലാക്കി പറഞ്ഞുതിരുത്തി സന്തോഷത്തോടെ കഴിയാൻ പറ്റാതെ വരുമ്പോഴാണ് അവർക്കിടയിൽ വൈരുധ്യങ്ങൾ ഉടലെടുക്കുന്നതെന്ന് 'ഇൻ സെർച്ച് ഓഫ് ഹാപ്പിനസ് ഇൻ മാര്യേജി'ൽ പറയുന്നു. പ്രതിവിധികൾ കാണാതെ വരുമ്പോഴാണ് അവർ വിവാഹ മോചനത്തിലേക്കടക്കം തള്ളിവിടപ്പെടുന്നതെന്നും ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു. ഇത്തരം പ്രതിവിധികൾ ഈ പുസ്‌തകത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്.

വിവിധ ചുറ്റുപാടുകളിലും സംസ്‌കാരങ്ങളിലും വളർന്നുവന്ന രണ്ട് വ്യക്തികൾ തമ്മിൽ വിവാഹച്ചരടിന്‍റെ ബലത്തിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുമ്പോൾ ഇത്തരം വിടവുകൾ സാധാരണമാണ്. കുറ്റങ്ങളും കുറവുകളും ചർച്ചചെയ്‌ത് തിരുത്താൻ ശ്രമിക്കുമ്പോഴേ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. ജീവിതത്തിന്‍റെ ഭൂരിഭാഗം ഒരുമിച്ചു ജീവിക്കാൻ തായ്യാറായ വ്യക്തികൾക്ക് അതൊരു പ്രശ്‌നമായി തോന്നാൻ പാടില്ലെന്നുമാണ് ഈ പുസ്‌തകം പറയുന്നത്.

നിസാരമായ കാരണങ്ങൾ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്നതാണ് മിക്കവാറും വൈരുധ്യങ്ങൾ എന്നാണ് ഗ്രന്ഥകർത്താവിന്‍റെ അഭിപ്രായം. ഈ വ്യത്യാസങ്ങൾ ഒരുമിച്ചിരുന്നു വിശകലനം ചെയ്‌ത് സംസാരിച്ച് തിട്ടപ്പെടുത്തി നികത്താവുന്നതേയുള്ളൂ എന്നും അതിനു വ്യക്തികൾ അവരുടെ സ്വാർഥബുദ്ധി വെടിഞ്ഞ് പരസ്‌പരം സ്‌നേഹത്തോടെ സംസാരിക്കണമെന്നും ഈ പുസ്‌തകം പറയുന്നു.

കൂടാതെ പങ്കാളിയെ തെരഞ്ഞെടുക്കുന്ന വിധവും വിവാഹത്തിന് ശേഷം ഉണ്ടായേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്. അന്യോന്യം ഉള്ള വർത്തമാനങ്ങൾക്ക് നൽകേണ്ട പ്രാധാന്യവും ചിന്താവിഭിന്നത മാറ്റാനുള്ള മരുന്നായി തമ്മിൽ മനസിലാക്കാൻ വേണ്ട ശ്രമവും അനുകമ്പയും തന്മയീഭാവശക്തിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവും ഉണ്ടെങ്കിലേ ഒരു വിവാഹജീവിതം പൂർണമായും സതോഷപൂർണമാണെന്ന് കരുതാൻ കഴിയൂ എന്നും ഈ പുസ്‌തകത്തിൽ ഗ്രന്ഥകർത്താവ് പറയുന്നു.

അതേസമയം തിൽശ്രീ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'കൃഷ്‌ണകൃപാസാഗരം' എന്ന ചിത്രത്തിലൂടെ മികച്ച രചനയ്ക്കുള്ള അവാർഡും വിംഗ് കമാൻഡർ എം കെ ദേവിദാസന് ലഭിച്ചിരുന്നു. പുതുമുഖം ആതിര മുരളി നായികയാകുന്ന ഈ ചിത്രത്തിൽ ജയകൃഷ്‌ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് ആവനൂര്‍, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്‌ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ആർ ഒ - എം കെ ഷെജിൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.