ETV Bharat / state

ഗോവിന്ദൻമാഷുടെ പാർട്ടി ക്ലാസും കോടിയേരിയുടെ ചൂരലും; അൻവർ സ്വതന്ത്രനാവുമ്പോളും ചർച്ചയാകുന്നത് കോടിയേരി സമവാക്യങ്ങൾ - REMEMBERING KODIYERI BALAKRISHNAN - REMEMBERING KODIYERI BALAKRISHNAN

കോടിയേരി ബാലകൃഷ്‌ണന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. പ്രതിസന്ധികളിൽ എന്നും പാർട്ടിയെ ഉലയാതെ കാത്തിരുന്ന നേതാവായിരുന്നു കോടിയേരി. ഇന്ന് പാര്‍ട്ടി പ്രതിസന്ധികള്‍ പരിഹരിക്കാനാവാതെ നില്‍ക്കുമ്പോള്‍ പ്രവർത്തകർ ഉള്ളില്‍ പറയുന്നത് ഇങ്ങനെ.. 'കോടിയേരിയുണ്ടായിരുന്നെങ്കിൽ!'

കോടിയേരി രണ്ടാം ചരമവാര്‍ഷികം  PV ANVAR ABOUT KODIYERI  CPM LEADER KODIYERI BALAKRISHNAN  കോടിയേരി ബാലകൃഷ്‌ണന്‍
Kodiyeri Balakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 2:04 PM IST

ഖാവ് പിണറായി വിജയന്‍ പറഞ്ഞത് ശരിയാണ്. എഐസിസി അംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി വി ഷൗക്കത്തലിയുടെയും മറിയുമ്മയുടെയും മകനണ് പി വി അൻവർ. ഒരു കോടിയേരിക്കാലത്താണ് 2016ൽ ഇടതു സ്വതന്ത്രനായി നിലമ്പൂരിൽ അയാൾ ചുവന്ന ഷാൾ അണിഞ്ഞിറങ്ങുന്നത്. എന്നാൽ എട്ട് വർഷങ്ങൾക്കിപ്പുറം കോടിയേരി ഇല്ല.

പക്ഷേ ആരെയും കൂസാതെ പാർട്ടിക്കെതിരെ മദയാനയായി നീങ്ങുന്ന അൻവർ ഉണ്ട്. സാക്ഷാൽ പിണറായിക്ക് പോലും ചങ്ങല ഇട്ടുപൂട്ടാൻ പറ്റാത്ത വിധം ഒറ്റയാനായി നീങ്ങുകയാണ് അൻവർ. കമ്മ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തിൽ കോടിയേരിയോളം പോന്നൊരു ഇടത് ചാണക്യന്‍റെ നഷ്‌ടം ഇവിടെയാണ്‌ ഇടത് സഖാക്കൾ ഓർമിക്കുന്നത്.

കോടിയേരി രണ്ടാം ചരമവാര്‍ഷികം  PV ANVAR ABOUT KODIYERI  CPM LEADER KODIYERI BALAKRISHNAN  കോടിയേരി ബാലകൃഷ്‌ണന്‍
കോടിയേരി ബാലകൃഷ്‌ണന്‍ (ETV Bharat)

അൻവർ പാർട്ടിയുമായി ഇടയുമ്പോൾ പോലും പറഞ്ഞ വാചകം അതായിരുന്നു. 'കോടിയേരിയുണ്ടായിരുന്നെങ്കിൽ'. കോടിയേരിയുടെ അസാന്നിധ്യം സൃഷ്‌ടിച്ച ശൂന്യത ഇനിയും മറികടക്കാൻ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല എന്നതാണ് യാഥാർഥ്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കർക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും സമവായത്തിന്‍റെയും കമ്മ്യൂണിസ്‌റ്റ് മുഖമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ എന്ന മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുടേത്. പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായാല്‍ അത് വച്ചുനീട്ടാതെ പരിഹരിക്കുന്നതില്‍ കോടിയേരി കാട്ടിയ ജാഗ്രത ഇന്നില്ലെന്നത് പല നേതാക്കളും സ്വകാര്യമായി തന്നെ പറയുന്നുണ്ട്. എം ആര്‍ അജിത്കുമാര്‍ വിവാദം മുതൽ ആര്‍എസ്എസ് കൂടിക്കാഴ്‌ചയും, പി വി അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുമെല്ലം പാര്‍ട്ടിക്ക് മെയ് വഴക്കത്തോടെ പരിഹരികാനാകാത്തതും കോടിയേരിയുടെ വിടവിന്‍റെ നേര്‍ക്കാഴ്‌ചയാണ്.

തെറ്റുകളും തിരുത്തലുകളും ഭരണ നേതൃത്വത്തെ ഓര്‍മിപ്പിക്കാനുള്ള കരുത്ത് പാര്‍ട്ടിക്ക് നഷ്‌ടമായതും കോടിയേരിയുടെ വിയോഗത്തിന്‍റെ ബാക്കിപത്രമാണെന്ന് സാരം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ വിമര്‍ശനങ്ങള്‍ പൂര്‍ണമായും മുഖ്യമന്ത്രിയിലേക്ക് എത്തിയപ്പോഴും കോടിയേരിയുടെ അസാന്നിധ്യം മുഴച്ചു നിന്നു. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും മാത്രമല്ല മുന്നണിയിലും കോടിയേരി അവസാനവാക്കായിരുന്നു.

മലപ്പുറത്ത് നിന്ന് മറ്റൊരു സ്വതന്ത്രനായ കെ ടി ജലീല് നാളെ പുസ്‌തക പ്രകാശനത്തിന് ഒരുങ്ങുമ്പോൾ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. എല്ലാവർക്കും പരിച ആവാൻ കഴിയില്ല. പക്ഷേ ആർക്കും വാൾ ആവാൻ കഴിയും. കടന്നാക്രമണം എന്ന വാക്ക് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്‌റ്റർ ഓരോ സമ്മേളനത്തിലും ഓരോ പൊതുയോഗത്തിലും ഇന്നിതാ കോടിയേരിയുടെ അനുസ്‌മരണത്തിലും പ്രയോഗിക്കുമ്പോൾ ചിരിച്ചു കൊണ്ട് നേരിട്ട ഹെഡ് മാസ്‌റ്റർ ആയിരുന്നു കോടിയേരി എന്നതാണ് സത്യം.

ലോക്‌സഭയില്‍ പരാജയത്തിന് പിന്നാലെ ഈ പി ജയരാജനും മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും മാറിക്കഴിഞ്ഞിരിക്കുന്നു. കോടിയേരി ആയിരുന്നു പാര്‍ട്ടിയുടെ അമരത്തെങ്കില്‍ ഇ പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കേണ്ടി വരില്ലായിരുന്നു എന്ന ചര്‍ച്ചകളും കോടിയേരി ഓര്‍മകളെ അനശ്വരമാക്കുന്നു. എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ് പി വി അൻവറിന് പിന്നിൽ എന്ന് പറയുമ്പോഴും, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം പ്രതിരോധത്തിൽ ആകുമ്പോഴും കോടിയേരി ജീവിച്ചിരുന്നെങ്കിൽ എന്ന ഒരൊറ്റ വാചകം വീണ്ടും വീണ്ടും സമവാക്യം പോലെ ഓർമിക്കപെടുകയാണ്.

Also Read: ചരിത്രതീരത്ത് നിത്യസ്‌മാരകം, പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്‌ണന് സ്‌മൃതി മണ്ഡപം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.