ETV Bharat / entertainment

ഡബ്ല്യൂസിസി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ; കൂടിക്കാഴ്‌ച ഉടന്‍ - WCC members in Chief Minister

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചയ്‌ക്കൊരുങ്ങി വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് ഒരുങ്ങിയത്.

WCC  CHIEF MINISTER PINARAYI VIJAYAN  WCC MEETING WITH CM  ഡബ്ല്യൂസിസി മുഖ്യമന്ത്രി
WCC members meeting with Chief Minister (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 11, 2024, 12:30 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ചയ്‌ക്കൊരുങ്ങി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂസിസി. ഹേമ കമ്മറ്റി റിപ്പോർട്ടിന്‍മേലുള്ള തുടർച്ചകളും, സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനായാണ് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ് പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ഡബ്ല്യൂസിസി പ്രിതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

ബീന പോൾ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവരാണ് കൂടിക്കാഴ്‌ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. മന്ത്രിസഭാ യോഗം പൂർത്തിയായ ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം.

Also Read: 'ഫേക്ക് ഐഡികള്‍ ഉണ്ടാക്കി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കും': ഡബ്ല്യുസിസി - WCC against cyber attackers

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.