ETV Bharat / entertainment

'വിവേകാനന്ദൻ വൈറലാണ്'; സിനിമയ്‌ക്കെതിരെ വക്കീൽ നോട്ടീസ്, ഡിഗ്രേഡ് ചെയ്യുന്നുവെന്ന് സംവിധായകൻ കമൽ - വിവേകാനന്ദൻ വൈറലാണ്

'വിവേകാനന്ദൻ വൈറലാണ്' സിനിമയുടെ പ്രമേയത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്.

Vivekanandan Viralanu  director kamal  വിവേകാനന്ദൻ വൈറലാണ്  സംവിധായകൻ കമൽ
Vivekanandan Viralanu movie
author img

By ETV Bharat Kerala Team

Published : Jan 27, 2024, 12:42 PM IST

സിനിമ ഡിഗ്രേഡ് ചെയ്യുന്നുവെന്ന് സംവിധായകൻ കമൽ

നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം കമൽ സംവിധാനം ചെയ്‌ത ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. കഴിഞ്ഞ ആഴ്‌ചയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ ശക്തമായ ഡിഗ്രേഡിങ് നടക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ (Vivekanandan Viralanu is being degraded says director kamal).

ചിത്രത്തിന്‍റെ പ്രമേയത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഒരു വ്യക്തി രംഗത്തെത്തിയിട്ടുണ്ട് എന്നും കമൽ പറഞ്ഞു. 'വിവേകാനന്ദൻ വൈറലാണ്' ഒരു സ്‌ത്രീപക്ഷ സിനിമയാണെന്ന് താൻ പ്രൊമോഷൻ വേളകളിൽ തന്നെ വ്യക്തമാക്കിയ കാര്യമാണെന്ന് കമൽ ചൂണ്ടിക്കാട്ടി. എന്നാലിപ്പോൾ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻനിർത്തി ഒരുക്കിയ ചിത്രത്തിനെതിരെ പുരുഷവർഗത്തെ അടച്ചാക്ഷേപിക്കുന്നു എന്ന തരത്തിലാണ് വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

സ്‌ത്രീകൾ നിയമം കയ്യിലെടുക്കുന്നു എന്നും പുരുഷ സ്വാതന്ത്ര്യത്തിൽ കൈ കടത്തുവാൻ ഈ സിനിമയുടെ ആശയം പ്രേരിപ്പിക്കുന്നു എന്നുമാണ് വക്കീൽ നോട്ടീസിന്‍റെ ഉള്ളടക്കം. എറണാകുളം സ്വദേശി ദേവരാജാണ് പരാതിക്കാരൻ. വക്കീൽ നോട്ടിസുമായി ബന്ധപ്പെട്ട് ഉടൻ തന്നെ തങ്ങളുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുമെന്നും സംവിധായകൻ കമൽ അറിയിച്ചു.

'സോഷ്യൽ മീഡിയയിലൂടെ സിനിമയ്‌ക്കെതിരെ പ്രചരിക്കുന്ന സംഘടിത ആക്രമണങ്ങളിൽ തളർന്നു പോകുന്ന ഒരാൾ അല്ല ഞാൻ. റിവ്യൂ നോക്കി സിനിമയ്‌ക്ക് കയറുന്ന ധാരാളം പ്രേക്ഷകരുണ്ട്. ഇത്തരം ഹേറ്റ് ക്യാമ്പയിനുകൾ ഒരു വിഭാഗം ആൾക്കാരെ ബാധിച്ചേക്കാം. പക്ഷേ എന്‍റെ മുൻകാല പല ചിത്രങ്ങളും ഇതുപോലെ ആദ്യവാരങ്ങളിലെ ആക്രമണങ്ങൾക്ക് ശേഷം ഉയർന്ന് എഴുന്നേറ്റ ചരിത്രം ഉണ്ട്'- കമൽ പറയുന്നു.

ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്‍റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷൈൻ ടോം ചാക്കോയുടെ നൂറാമത് കൂടി ആയിരുന്നു 'വിവേകാനന്ദൻ വൈറലാണ്'. സംവിധായകൻ കമൽ തന്നെയാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നതും.

നെടിയത്ത് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമിച്ചത്. നർമത്തിൽ പൊതിഞ്ഞ് എത്തുന്ന ഈ ചിത്രം കാലികപ്രസക്‌തമായ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കമൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാജിക് ഫ്രെയിംസാണ് 'വിവേകാനന്ദൻ വൈറലാണ്' തിയേറ്ററുകളിൽ എത്തിച്ചത്. മെറീന മൈക്കിൾ, ജോണി ആന്‍റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.