ETV Bharat / entertainment

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിന് പിന്നില്‍ മന്ത്രി ഉള്‍പ്പെടുന്ന 15 അംഗ പവര്‍ഗ്രൂപ്പ്': വിനയന്‍ - Vinayan about Hema committee - VINAYAN ABOUT HEMA COMMITTEE

15 അംഗ പവർ ഗ്രൂപ്പ് ആരെന്ന് തനിക്കറിയാമെന്നും ആരെന്ന് പുറത്ത് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഹേമ കമ്മിറ്റി പറയാത്ത പേര് താൻ പറയണോയെന്നും വിനയന്‍.

HEMA COMMITTEE REPORT DELAY  15 MEMBER POWER GROUP  VINAYAN  വിനയന്‍
Vinayan (Facebook Official)
author img

By ETV Bharat Entertainment Team

Published : Aug 20, 2024, 5:00 PM IST

Vinayan (ETV Bharat)

മലയാള സിനിമയിലെ തെറ്റായ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന 15 അംഗങ്ങളിൽ ഒരാൾ സംസ്ഥാന മന്ത്രിയാണന്ന ആരോപണവുമായി സംവിധായകൻ വിനയൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹേം. ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമക്ക് ഡാമേജ് ഉണ്ടാക്കുന്നതാണെന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു.

'പുറത്തുവന്ന വിവരങ്ങൾ പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു. ഇതിലും വലുത് കണ്ടതാണെന്ന മട്ടിൽ മന്ത്രിമാർ വരെ വിഷയത്തെ ലഘൂകരിക്കുന്നു. ഇനിയും ഉറക്കം നടിക്കരുത്. മാക്‌ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം, സിനിമ ചെയ്യണമെങ്കിൽ സംവിധായകനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ, അതിനെതിരെ നിന്നതിനാണ് താൻ പന്ത്രണ്ട് വർഷത്തോളം വിലക്ക് നേരിട്ടത്.

യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരടായി മാറിയിരുന്നു. 2018ൽ സരോവരം ഹോട്ടലിൽ നടന്ന മീറ്റിംഗിലാണ് മാക്‌ടയ്‌ക്കെതിരെ, തന്നെ തകർക്കാൻ ശ്രമിച്ചവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്. താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും വലിയ ഫണ്ട് നൽകിയാണ് അന്ന് മാക്‌ടയ്‌ക്കെതിരെ സംഘടന ഉണ്ടാക്കിയത്.

അന്നത്തെ മീറ്റിംഗിൽ പ്രസംഗിച്ച ഇന്നത്തെ മന്ത്രി ഉൾപ്പടെ, അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ്. ഇന്നും പവർ ഗ്രൂപ്പായി നിൽക്കുന്നു എന്നത് ഖേദകരമാണ്. 15 അംഗ പവർ ഗ്രൂപ്പ് ആരെന്ന് തനിക്കറിയാം. ആരെന്ന് പുറത്ത് പറഞ്ഞിട്ട് കാര്യമില്ല. ഹേമ കമ്മിറ്റി പറയാത്ത പേര് ഞാൻ പറയണോ.

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഒരു പടം ചെയ്യാൻ തന്നെ സമ്മതിച്ചിട്ടില്ല. റിപോർട്ട് പുറത്ത് വരാത്തതിന് പിന്നിൽ പവർ ഗ്രൂപ്പ് ആണ്. പലരും തന്നോട് മാക്‌ട ഫെഡറേഷനെ തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപെടുകയാണ്. ചില വൃത്തികേടുകൾക്ക് എതിര് നിൽക്കാൻ ആരും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മാക്‌ടയ്‌ക്കെതിരെ സംഘടന ഉണ്ടാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാള സിനിമയുടെ ഇന്നത്തെ പോക്കിന് കടിഞ്ഞാടിണം.' -വിനയൻ പറഞ്ഞു.

ശക്തമായ തീരുമാനങ്ങൾ വരണമെന്നും വിനയൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ നേതൃത്വത്തിൽ കോൺക്ലേവ് വിളിക്കുന്നത് നല്ല കാര്യമാണ്, എന്നാൽ 15 അംഗ പവർ ഗ്രൂപ്പ് ആണ് നേതൃത്വം നൽകുന്നതെങ്കിൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മലയാള സിനിമ നിയന്ത്രിക്കുന്ന ആ 15 അംഗ പവര്‍ ഗ്രൂപ്പില്‍ ആരൊക്കെ? - Ban in cinema by Hema Committee

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.