ETV Bharat / entertainment

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ചിത്തിനി; വിനയ് ഫോർട്ട് ചിത്രം തിയേറ്ററുകളിലേയ്‌ക്ക് - Chithini release

author img

By ETV Bharat Entertainment Team

Published : Sep 26, 2024, 2:05 PM IST

പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി ഈസ്‌റ്റ് കോസ്‌റ്റ് വിജയന്‍റെ ചിത്തിനി. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറായ ചിത്തിനി നാളെ തിയേറ്ററുകളില്‍ എത്തുന്നു.

CHITHINI  ചിത്തിനി  ചിത്തിനി റിലീസ്  EAST COAST VIJAYAN MOVIE
Chithini release (ETV Bharat)

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം 'ചിത്തിനി' റിലീസിനൊരുങ്ങുന്നു. ചിത്രം നാളെ (സെപ്‌റ്റംബര്‍ 27) തിയേറ്ററുകളില്‍ എത്തും.

ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'കള്ളനും ഭഗവതിയും' ഫെയിം മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.

കൂടാതെ ജോയ് മാത്യൂ, മണികണ്‌ഠന്‍ ആചാരി, ജോണി ആന്‍റണി, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണന്‍, പ്രമോദ് വെളിയനാട്, ഉണ്ണിരാജ, സുജിത്ത് ശങ്കര്‍, രാജേഷ് ശര്‍മ്മ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിതിന്‍ ബാബു, ശിവ ദാമോദർ, ജിബിന്‍ ഗോപിനാഥ്, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഈസ്‌റ്റ് കോസ്‌റ്റ് കമ്മ്യൂണിക്കേഷൻസാണ് സിനിമയുടെ നിർമ്മാണം. കെ.വി അനിലിന്‍റെ കഥയ്ക്ക് ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ, കെ.വി അനിൽ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഈസ്‌റ്റ് കോസ്‌റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ ഗാനരചനയില്‍ രഞ്ജിൻ രാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. കപിൽ കപിലൻ, സത്യ പ്രകാശ്, ഹരി ശങ്കർ, സന മൊയ്‌തുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ്‌ റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണൻ, കലാസംവിധാനം - സുജിത്ത് രാഘവ്, സംഘട്ടനം - രാജശേഖരന്‍, ജി മാസ്‌റ്റര്‍, കൊറിയോഗ്രാഫി - കല മാസ്‌റ്റര്‍, വിഎഫ്എക്‌സ്‌ - നിധിന്‍ റാം സുധാകര്‍, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ - രാജശേഖരൻ, സൗണ്ട് ഡിസൈൻ - സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ് - വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ - രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ - ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്‌റ്റര്‍ ഡിസൈനർ - കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി - കെ.പി മുരളീധരന്‍, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്, പിആര്‍ഒ - എ.എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: പ്രേക്ഷകരെ ഞെട്ടിക്കാന്‍ മുറ; റിലീസ് തീയതി പുറത്ത് - Mura Release

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.