ETV Bharat / entertainment

'ജയ് ശ്രീറാം'; ആദ്യ പാൻ ഇന്ത്യൻ ചിത്രവുമായി വിജി തമ്പി, പോസ്റ്റര്‍ പുറത്ത് - വിജി തമ്പി ജയ് ശ്രീറാം സിനിമ

ഫേസ്‌ബുക്കിലൂടെയാണ് തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം വിജി തമ്പി നടത്തിയത്.

Viji Thampi Jai Sri Ram movie  Viji Thampi first pan indian movie  Jai Sri Ram malayalam movie  വിജി തമ്പി ജയ് ശ്രീറാം സിനിമ  ജയ് ശ്രീറാം പോസ്റ്റർ
Jai Sri Ram
author img

By ETV Bharat Kerala Team

Published : Feb 15, 2024, 5:40 PM IST

സിനിമ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സംവിധായകൻ വിജി തമ്പി. സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടു. 'ജയ് ശ്രീറാം' എന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ കൂടിയായ വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് (Viji Thampi announced first pan indian movie Jai Sri Ram).

Viji Thampi Jai Sri Ram movie  Viji Thampi first pan indian movie  Jai Sri Ram malayalam movie  വിജി തമ്പി ജയ് ശ്രീറാം സിനിമ  ജയ് ശ്രീറാം പോസ്റ്റർ
'ജയ് ശ്രീറാം' പോസ്റ്റര്‍

ഫേസ്‌ബുക്കിലൂടെയാണ് ചിത്രത്തിന്‍റെ കോൺസെപ്‌റ്റ് പോസ്റ്റർ പുറത്തുവിട്ട് വിജി തമ്പി പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്‌ക്ക് ഉണ്ടാകണം എന്നും അദ്ദേഹം പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരാൾ പിന്തിരിഞ്ഞ് നിൽക്കുന്നതും കാണാം.

വിഷ്‌ണു വര്‍ധനാണ് 'ജയ് ശ്രീറാം' സിനിമയുടെ രചന നിർവഹിക്കുന്നത്. ദൃശ്യ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സൂര്യമാനസം', 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്', 'സത്യമേവ ജയതേ', 'നാറാണത്ത് തമ്പുരാൻ' തുടങ്ങി നിരവധി സിനിമകൾ ഒരുക്കിയ സംവിധായകനാണ് വിജി തമ്പി. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി വേലുത്തമ്പി ദളവയുടെ കഥ പറയുന്ന ചിത്രം വിജി തമ്പി പ്രഖ്യാപിച്ചിരുന്നു. രൺജി പണിക്കരാണ് ഈ ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.