ETV Bharat / entertainment

വിജീഷ് മണി സംവിധാനം ചെയ്യുന്ന 'വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്"; ആദ്യ പോസ്റ്റർ പ്രകാശനം ചെയ്‌തു - Velichappadu The Revealer of Light - VELICHAPPADU THE REVEALER OF LIGHT

വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്‌തനായിരുന്ന ഒരു വെളിച്ചപ്പാടിന്‍റെ ജീവിത കഥ പറയുന്ന വിജീഷ് മണിയുടെ പുതിയ ചിത്രം "വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്" ന്‍റെ ആദ്യ പോസ്‌റ്റർ പ്രകാശനം ചെയ്‌തു.

വെളിച്ചപ്പാട് ദി റിവീലർ ഓഫ് ലൈറ്റ്  വിജീഷ് മണി  വിജീഷ് മണി ഡോക്യൂഫിക്ഷൻ മൂവി  VIJEESH MANI DOCUMENTARY MOVIE
Velichappadu First Poster Has Been Released By Gokulam Gopalan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 25, 2024, 2:01 PM IST

2021ൽ ഓസ്‌ക്കാർ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുകയും, ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുമുള്ള സംവിധായകനാണ് വിജീഷ് മണി. വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ "വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്" ചിത്രീകരണം പൂർത്തിയായി. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്‌തനായിരുന്ന വെളിച്ചപ്പാട് ശങ്കരനാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമ കാഴ്‌ച കളും, ക്ഷേത്രോത്സവങ്ങളുമാണ് പശ്ചാത്തലം.

പല ഘട്ടങ്ങളിൽ പുരോഗമിച്ച സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ മാസ്‌റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്‌ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്‌കരൻ ആണ്. തിരക്കഥ : ശശിധരൻ മങ്കത്തിൽ, ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്‌ ശങ്കരൻ, എഡിറ്റർ : മെൽജോ ജോണി, സംഗീതം റുതിൻ തേജ്, സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്‌റ്റ് : ജിനേഷ്, ആർട്ട് ഡയറക്‌ടർ : കൈലാസ്, കോസ്‌റ്റ്യൂം ഡിസൈൻ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read : നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്ത് പുറത്തേക്ക്; അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു - DIRECTOR RANJITH RESIGNS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.