ETV Bharat / entertainment

സ്‌ക്രീനില്‍ തീക്കാറ്റാകാന്‍ അവര്‍... വിജയ് സേതുപതിയുടെ 'മഹാരാജ'യിൽ പ്രശസ്‌ത ബോളിവുഡ് താരവും, ട്രെയിലര്‍ - VIJAY SETHUPATHY 50TH MOVIE - VIJAY SETHUPATHY 50TH MOVIE

വിജയ് സേതുപതിയുടെ 50-ാം ചിത്രമായ മഹാരാജയുടെ ട്രെയിലർ റിലീസ് ചെയ്‌തു. നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം ക്രൈം ത്രില്ലർ ആക്ഷൻ ഡ്രാമയാണ്.

MAHARAJA TRAILER RELEASED  VIJAY SETHUPATHY  ANURAG KASHYAP  വിജയ് സേതുപതിയുടെ 50 ആം ചിത്രം
VIJAY SETHUPATHY 50 TH MOVIE Maharaja (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 11:16 AM IST

2017 ൽ റിലീസ് ചെയ്‌ത് നിരൂപക പ്രശംസ പിടിച്ചു പറ്റിയ കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിന് ശേഷം നിഥിലൻ സാമിനാഥാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രത്തിൽ ഒപ്പത്തിന് ഒപ്പം നില്‍ക്കാൻ ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും എത്തുന്നു. ചിത്രത്തിൽ പ്രധാന വേഷം തന്നെയാണ് അനുരാഗ് കശ്യപിന്.

അടുത്തിടെ ഇറങ്ങിയ വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം നേടാനാകാത്തതു കൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. കറപ്റ്റഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ ഛായാഗ്രാഹകനും നടനുമായ നടരാജൻ സുബ്രമണ്യം എന്ന നാട്ടി നടരാജും എത്തുന്നതോടെ കഥാസന്ദർഭങ്ങൾ കൊഴുക്കും എന്നതിൽ സംശയം വേണ്ട.

മലയാളി താരം മമ്ത മോഹൻദാസും സുപ്രധാന വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ട്രെയിലർ മുഴുനീളെ, ആഴമുള്ള വൈകാരികത നിറച്ച് ഗംഭീര ആക്ഷൻ പശ്ചാത്തലത്തിൽ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കുന്നു. ചെവിയിൽ മുറിവേറ്റ നിസഹായനായ നായകൻ പ്രതികരണ ശേഷി വീണ്ടെടുക്കുബോൾ നേരിടേണ്ടി വരുന്ന തടസങ്ങൾ ചില്ലറയല്ല. നേരിടേണ്ടത് നാട്ടി നടരാജും അനുരാഗ് കശ്യപും അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രങ്ങളുടെ പ്രതിരോധത്തെ. സ്‌ക്രീനിൽ തീപാറും എന്നതിന് ഒരു സംശയവും വേണ്ട.

മലയാളി താരം അഭിരാമിയും ചിത്രത്തിൽ സുപ്രധന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ഭാരതി രാജ, യുവ താരം ദിവ്യ ഭാരതി തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തും. കേരത്തിൽ എവി മീഡിയ കൺസൾട്ടൻസിയാണ് ചിത്രം വിതരണത്തിന് എത്തിക്കുക.

നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. പാഷൻ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്‍റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

മാളികപ്പുറം ടീമിന്‍റെ രണ്ടാം ചിത്രമായ സുമതിവളവിന് കാമറ ചലിപ്പിക്കുന്ന മലയാളി കൂടിയായ ദിനേശ് പുരുഷോത്തമൻ ആണ് മഹാരാജയുടെ ഡിഒപി. കാന്താര ഉൾപ്പെടെയുള്ള ബ്ലോക്ക്ബസ്‌റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നിഥിലന്‍റെ 'കുരങ്ങു ബൊമ്മൈ' എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു.

ALSO READ : 'മാളികപ്പുറം' ടീമിന്‍റെ 'സുമതി വളവ്' ഓൾ ഇന്ത്യ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.