ETV Bharat / entertainment

വിജയ് സേതുപതിയുടെ തകർപ്പൻ ഹിറ്റ്, 'മഹാരാജ' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത് - Maharaja OTT Release Date - MAHARAJA OTT RELEASE DATE

നെറ്റ്ഫ്ലിക്‌സിലൂടെയാണ് 'മഹാരാജ' പ്രേക്ഷകരിലേക്ക് എത്തുക. തിയേറ്ററിൽ ദൃശ്യവിസ്‌മയം സമ്മാനിച്ച ചിത്രം ഒടിടിയിൽ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.

VIJAY SETHUPATHI MOVIES  NEW OTT RELEASES  വിജയ് സേതുപതി മഹാരാജ ഒടിടി റിലീസ്  MAHARAJA IN NETFLIX
Maharaja OTT Release Date Locked (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 8:22 PM IST

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന് അടയാളപ്പെടുത്തിയ സിനിമയായിരുന്നു 'മഹാരാജ'. തന്‍റെ സിനിമ കരിയറിലെ ഒഴിച്ചുകൂടാനാകാത്ത നാഴികക്കല്ല് താണ്ടിയപ്പോൾ വിജയവും വിജയ് സേതുപതിക്കൊപ്പം നിലയുറപ്പിച്ചു. കഴിഞ്ഞ മാസം റിലീസ് ചെയ്‌ത 'മഹാരാജ'യ്‌ക്ക് പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങാനായി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയായി.

സിനിമയുടെ ഒടിടി റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2024 ജൂലൈ 12നാണ് 'മഹാരാജ'യുടെ ഡിജിറ്റൽ പ്രീമിയർ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സാണ് ഒടിടി അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായി നെറ്റ്‌ഫ്ലിക്‌സിൽ ചിത്രം ആസ്വദിക്കാനാകും.

നിതിലന്‍ സ്വാമിനാഥന്‍ ആണ് 'മഹാരാജ' സിനിമയുടെ സംവിധായകന്‍. വിജയ് സേതുപതിയെ കൂടാതെ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി, ഭാരതിരാജ, അഭിരാമി എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിന് പുറത്തും ഗംഭീര പ്രകടനമാണ് ഈ ആക്ഷൻ-പാക്ക് ചിത്രം കാഴ്‌ചവച്ചത്.

അടുത്തിടെ തിയേറ്ററുകളിൽ 25 ദിവസം പൂർത്തിയാക്കിയ 'മഹാരാജ' 100 കോടിയ്‌ക്ക് മേലെയാണ് ബോക്‌സോഫിസിൽ നിന്നും കൊയ്‌തത്. ഇതോടെ തമിഴ്‌നാട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറാനും 'മഹാരാജ'യ്‌ക്കായി. ത്രില്ലർ പശ്‌ചാത്തലത്തിൽ ഒരുക്കിയ 'മഹാരാജ' ഹൃദയസ്‌പർശിയായ ഫാമിലി ഡ്രാമ കൂടിയാണ്. അച്ഛന്‍റെയും മകളുടെയും ഹൃദയബന്ധത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.

സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത് ബി അജനീഷ് ലോക്‌നാഥാണ്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനും എഡിറ്റിംഗ് ഫിലോമിൻ രാജും കൈകാര്യം ചെയ്‌തിരിക്കുന്നു.

ALSO READ: ആർ യു ഓക്കേ ബേബി, ദുബായിൽ വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം; വിജയ് മഹാരാജ സേതുപതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.