കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലകള്‍, മഞ്ഞണിഞ്ഞു നില്‍ക്കുന്ന തേയില തോട്ടങ്ങള്‍, കോടമഞ്ഞ് വാരിവിതറിയ വഴികള്‍ ഒപ്പം സുഖകരമായ തണുപ്പും. പറഞ്ഞറിയിക്കാനോ വര്‍ണങ്ങളിലൊതുക്കാനോ ഒരു ക്യാമറയില്‍ ഒപ്പിയെടുക്കാനോ കഴിയാത്ത അത്രയും സൗന്ദര്യം. പറഞ്ഞു വരുന്നത് തെക്കിന്‍റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിനെ കുറിച്ച് തന്നെ. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്‌മയിപ്പിക്കുന്നതാണ് മൂന്നാര്‍ .
ഇപ്പോഴിതാ ആ മഞ്ഞും തേയിലത്തോട്ടത്തിന്‍റെ ഭംഗിയും അങ്ങോളമിങ്ങോളം ആസ്വദിക്കുകയാണ് തെന്നിന്ത്യയുടെ സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വിജയ് ദേവരകൊണ്ട എത്തിയത്.
![ACTOR VIJAY DEVARAKONDA VIJAY DEVARAKONDA FILM SHOOT MUNNAR വിജയ് ദേവരകൊണ്ട മൂന്നാര്‍ വിജയ് ദേവരകൊണ്ട സിനിമ ഷൂട്ടിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2024/kl-idy-01-vijay-pkg-kl-10007_04112024121554_0411f_1730702754_1109.jpeg)
മൂന്നാറിന്‍റെ ഭംഗി വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ താരം തന്നെ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
മൂന്നാറിലെ ചിന്നക്കനാലിലെ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വിജയ് ദേവരകൊണ്ട പങ്കുവച്ചത്.
![ACTOR VIJAY DEVARAKONDA VIJAY DEVARAKONDA FILM SHOOT MUNNAR വിജയ് ദേവരകൊണ്ട മൂന്നാര്‍ വിജയ് ദേവരകൊണ്ട സിനിമ ഷൂട്ടിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2024/kl-idy-01-vijay-pkg-kl-10007_04112024121554_0411f_1730702754_1074.jpeg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിരാവിലെ വ്യായാമത്തിന്‍റെ ഭാഗമായി ഓടാനിറങ്ങിയതാണ്. കോടമഞ്ഞ് മൂടിയ കാഴ്‌ചകള്‍ ആസ്വദിച്ച് ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥരോടൊപ്പം സെല്‍ഫിയെടുത്തും ആ യാത്ര ആഘോഷമായിക്കിയിരിക്കുകയാണ് താരം.
വിജയ് ദേവരകൊണ്ട നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ കേരളത്തിലെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. പൂയം കുട്ടി പോലുള്ള സ്ഥലങ്ങളിലാണ് വന്‍ ആക്ഷന്‍ രംഗംങ്ങള്‍ അടക്കം ചിത്രീകരിച്ചത്. 'വിഡി 12' എന്നാണ് ചിത്രത്തിന് താത്കാലിക പേര് നല്‍കിയിരിക്കുന്നത്.
![ACTOR VIJAY DEVARAKONDA VIJAY DEVARAKONDA FILM SHOOT MUNNAR വിജയ് ദേവരകൊണ്ട മൂന്നാര്‍ വിജയ് ദേവരകൊണ്ട സിനിമ ഷൂട്ടിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2024/kl-idy-01-vijay-pkg-kl-10007_04112024121554_0411f_1730702754_183.jpeg)
'വിഡി1 2' എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. അത് എനിക്ക് ഒരുപാട് മനോഹരമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്. അതിശയിപ്പിക്കുന്ന ആക്ഷന്‍ സീനുകള്‍ കേരളത്തില്‍ ചിത്രീകരിച്ചു. നിങ്ങള്‍ക്ക് എല്ലാം തിയേറ്റര്‍ അനുഭവം നല്‍കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്. ആരാധകരെ അഭിസംബോധന ചെയ്‌തുകൊണ്ട് വിജയ് ദേവരകൊണ്ട ഇങ്ങനെ പറഞ്ഞിരുന്നു.
![ACTOR VIJAY DEVARAKONDA VIJAY DEVARAKONDA FILM SHOOT MUNNAR വിജയ് ദേവരകൊണ്ട മൂന്നാര്‍ വിജയ് ദേവരകൊണ്ട സിനിമ ഷൂട്ടിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2024/kl-idy-01-vijay-pkg-kl-10007_04112024121554_0411f_1730702754_891.jpeg)
ഗൗതം തന്നൂരിയാണ് 'വിഡി 12' എഴുതി സംവിധാനം ചെയ്യുന്നത്. 'മിസ്‌റ്റര്‍ ബച്ചന്‍' എന്ന സിനിമയിലെ നായിക ഭാഗ്യശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധാണ്.
![ACTOR VIJAY DEVARAKONDA VIJAY DEVARAKONDA FILM SHOOT MUNNAR വിജയ് ദേവരകൊണ്ട മൂന്നാര്‍ വിജയ് ദേവരകൊണ്ട സിനിമ ഷൂട്ടിംഗ്](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2024/kl-idy-01-vijay-pkg-kl-10007_04112024121554_0411f_1730702754_1081.jpeg)
സിത്താര എന്‍റര്‍ടൈന്‍മെന്‍റ്സും ഫോര്‍ച്യോണ്‍ ഫോറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 28 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.