ETV Bharat / entertainment

നിന്‍റെ ഉയര്‍ച്ചയില്‍ അഭിമാനം; പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി ചുംബിച്ച് വിഘ്നേഷ് ശിവന്‍ - NAYANTARA SIIMA BEST ACTRESS AWARD - NAYANTARA SIIMA BEST ACTRESS AWARD

സൈമ അവാര്‍ഡിനിടെ വിഘ്നേഷ് നയന്‍താരയുടെ നെറുകില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സെപ്റ്റംബര്‍ 15 ന് ദുബായില്‍ വച്ചായിരുന്നു ചടങ്ങ്.

VIGNESH SHIVAN  NAYANTARA  സിനിമ  സൈമ അവാര്‍ഡ്
Nayanthara and Vignesh Shivan Shine at SIIMA 2024 (Instagram)
author img

By ETV Bharat Kerala Team

Published : Sep 16, 2024, 7:57 PM IST

പ്രേക്ഷകരുടെ ഇഷ്‌ട താരജോഡിയാണ് തമിഴ് ലേഡീ സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ഇരുവരുടെയും പ്രണയവും കുടുംബജീവിതവുമെല്ലാം ആരാധകര്‍ ഏറെ ഇഷ്‌ടത്തോടെയാണ് നോക്കികാണുന്നത്. ജീവിതത്തിലെ ഓരോ വിശേഷവും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സെപ്റ്റംബര്‍ 15 ന് ദുബായില്‍ വച്ച് നടന്ന സൈമ അവാര്‍ഡിനിടെ വിഘ്നേഷ് നയന്‍താരയുടെ നെറുകില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. നയന്‍താരയ്ക്ക് 'അന്നപൂരിണി' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. വിഘ്നേഷ് ശിവന്‍റെ കൈയില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചത്.

അവാര്‍ഡ് നല്‍കുന്നതിന് മുന്‍പായി വിഘ്നേഷ് ശിവന്‍ നയന്‍താരയെ പറ്റി അഭിമാനപ്പൂര്‍വ്വം സംസാരിക്കുന്നതും താരത്തെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം. നയന്‍താരയും വിഘ്നേഷ് ശിവനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒരു സൈമ അവാര്‍ഡിനിടെയാണ്. അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രണയത്തിൽ സൈമയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.

കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും അവാര്‍ഡ് പരിപാടിക്കായി എത്തിയത്. കറുത്ത സാരിയായിരുന്നു നയന്‍താരയുടെ വേഷം . എംബ്രോയിഡറി വര്‍ക്ക് ചെയ്‌ത ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്. കറുത്ത സ്യൂട്ടില്‍ വിഘ്നേഷ് ശിവയും തിളങ്ങി.

മതവികാരം വ്രണപ്പെടുത്തി എന്ന പേരില്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ച സിനിമയായിരുന്നു 'അന്നപൂരിണി'. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന് ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലയാള സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് ചുവടുറപ്പിച്ചത്. നയന്‍താര അഭിനയത്തില്‍ തിളങ്ങുമ്പോള്‍ സംവിധാന മികവിലാണ് വിഘ്നേഷ് തിളങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിര്‍മാണ രംഗത്തും സജീവമാണ്.

1960 മുതല്‍ മണ്ണങ്ങാട്ടി, തനി ഒരുവന്‍ 2 എന്നിവയാണ് നയന്‍താരയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. മാത്രമല്ല നിവിന്‍ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയര്‍ സ്‌റ്റുഡന്‍സും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രദീപ് രംഗനാഥനും കൃതി ഷെട്ടുയും അഭിനയിക്കുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ വിഘ്നേഷ് ശിവന്‍.

Also Read:'മക്കളെ മാറോടണച്ച് നയന്‍സും വിഘ്‌നേഷും'; അഭ്യൂഹങ്ങള്‍ക്ക് വിരാമം, ആരാധകര്‍ക്ക് ആശ്വാസമായി പുതിയ പോസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.