ETV Bharat / entertainment

തിയേറ്റര്‍ ഇളക്കി മറിക്കാന്‍ 'വേട്ടയ്യന്‍'; ടിക്കറ്റ് ബുക്കിങ്ങ് ഞായറാഴ്‌ച മുതല്‍ - Vettaiyan Advance Booking Kerala - VETTAIYAN ADVANCE BOOKING KERALA

ഒക്‌ടോബര്‍ ആറുമുതല്‍ വേട്ടയ്യന്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്.

VETTAIYAN ADVANCE BOOKING KERALA  Rajinikanth cinema  രജനികാന്ത് വേട്ടയ്യന്‍  മഞ്ജുവാര്യര്‍ രജനികാന്ത് സിനിമ
Vettaiyan Movie (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 5, 2024, 3:34 PM IST

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായകനാകുന്ന 'വേട്ടയ്യന്‍' ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തും.വേട്ടയ്യന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ്ങ് ഞായറാഴ്‌ച ആരംഭിക്കും. ഞായറാഴ്‌ച രാവിലെ 10 മണിമുതല്‍ ബുക്ക് മൈ ഷോ, പേടി എം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങി ബുക്കിങ്ങ് ആപ്പിലൂടെ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ ലഭ്യമാകും.

വ്യാഴാഴ്‌ച രാവിലെ ഏഴു മണിക്കാണ് കേളത്തില്‍ ആദ്യ പ്രദര്‍ശനം. ടി കെ ഞ്ജാനവേലാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

ചിത്രത്തിന്‍റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനവും ട്രെയിലറും ഇതിനോടകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദുഗ്ഗബട്ടി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രഹ്മണ്യന്‍, രോഹിണി, രവി മരിയ, റാവ രമേശ്, സാബു മോന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റര്‍. കലാസംവിധാനം കെ കതിര്‍, മേക്കപ്പ് പട്ടണം റഷീദ്, വസ്‌ത്രാലങ്കാരം അനു വര്‍ദ്ധന്‍, ഡിസ്‌ട്രിബൂഷന്‍ പാര്കട്‌ണര്‍ ഡ്രീം ബിഗ് ഫിലിംസ്, പി ആര്‍ ഒ ശബരി.

Also Read:ലോക സിനിമകളില്‍ ചാത്തന്‍ കയറി; 'ഭ്രമയുഗം' മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.