ETV Bharat / entertainment

റെട്രോ ലുക്കിൽ സ്യൂട്ടും ചുണ്ടിൽ സിഗരറ്റുമായി വരുൺ തേജ്; മട്‌ക സെക്കന്‍ഡ് ലുക്ക് ശ്രദ്ധേയം - Matka second look poster - MATKA SECOND LOOK POSTER

വരുൺ തേജ് നായകനാകുന്ന മട്‌കയുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. റെട്രോ ലുക്കിൽ വളരെ സ്‌റ്റൈലിഷ് ആയാണ് വരുണ്‍ തേജ് സെക്കന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

VARUN TEJ MOVIE MATKA  MATKA  മട്‌ക സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍  വരുൺ തേജ
Matka second look poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 1, 2024, 1:17 PM IST

തെലുഗു സൂപ്പർ താരം വരുൺ തേജ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മട്‌ക'. 'മട്‌ക'യുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. റെട്രോ ലുക്കിൽ സ്യൂട്ട് ധരിച്ച്, ചുണ്ടിൽ സിഗരറ്റുമായി സ്‌റ്റൈലിഷ് ലുക്കിലാണ് വരുൺ തേജിനെ സെക്കൻഡ്‌ ലുക്ക് പോസ്‌റ്ററിൽ കാണാനാവുക.

ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് വരുൺ തേജ് പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ നായകന്‍റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കുക. മീനാക്ഷി ചൗധരി, നോറ ഫത്തേഹി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Varun Tej movie Matka  Matka  മട്‌ക സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍  വരുൺ തേജ
Matka second look poster (ETV Bharat)

അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന സിനിമ നവംബർ 14ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

കരുണ കുമാർ ആണ് രചനയും സംവിധാനവും. വൈറ എൻ്റർടെയിന്‍മെന്‍റിന്‍റെയും എസ്ആർടി എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെയും ബാനറില്‍ ഡോ വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്നാണ് നിര്‍മ്മാണം.

നവീൻ ചന്ദ്ര, അജയ് ഘോഷ്, സലോനി, കന്നഡ കിഷോർ, പി രവിശങ്കർ, രവീന്ദ്ര വിജയ് എന്നിവരും ചിത്രത്തില്‍ വേഷമിടും. എ കിഷോർ കുമാർ ഛായാഗ്രഹണവും, കാർത്തിക ശ്രീനിവാസ് ആർ ചിത്രസംയോജനവും നിര്‍വ്വഹിക്കും. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.

വസ്ത്രാലങ്കാരം - കിലാരി ലക്ഷ്‌മി, പ്രൊഡക്ഷൻ ഡിസൈനർ - കിരൺ കുമാർ മാനെ, സിഇഒ- ഇവിവി സതീഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, മാർക്കറ്റിംഗ് - ഹാഷ്‌ടാഗ് മീഡിയ, പിആർഒ- ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: അനശ്വര രാജന് 2 നായകന്‍മാര്‍; സസ്‌പെന്‍സ് ഒളിപ്പിച്ച് പുണ്യാളന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ - Ennu Swantham Punyalan First Look

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.