ETV Bharat / entertainment

'പ്യാരാ മേരാ വീരാ' ലിറിക്കൽ വീഡിയോ പുറത്ത്; 'വർഷങ്ങൾക്കു ശേഷ'ത്തിൽ നിറഞ്ഞാടാൻ നിവിൻ - Pyara Mera Veera lyrical video

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'വർഷങ്ങൾക്കു ശേഷം' ഏപ്രിൽ 11ന് തിയേറ്ററുകളിലേക്ക്.

VARSHANGALKKU SHESHAM  NIVIN PAULY IN VARSHANGALKKUSHESHAM  VARSHANGALKKU SHESHAM RELEASE  PRANAV MOHANLAL DHYAN SREENIVASAN
Varshangalkku Shesham
author img

By ETV Bharat Kerala Team

Published : Apr 3, 2024, 1:32 PM IST

ലയാള സിനിമയ്‌ക്ക് നാഴികക്കല്ലുകളായി കാത്തുസൂക്ഷിക്കാവുന്ന നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമാണ കമ്പനിയാണ് മെറിലാൻഡ് സിനിമാസ്. ഇവരുടെ ബാനറിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഈ ചിത്രം ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ഈ സിനിമയുടെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.

'പ്യാരാ മേരാ വീരാ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ സിനിമയിൽ നിർണായക വേഷത്തിലെത്തുന്ന നിവിൻ പോളിയാണ് ഗാനരംഗത്തിൽ. നിവിൻ പോളിയുടെ തകർപ്പൻ പ്രകടനം തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചന തരുന്നതാണ് പുതിയ ഗാനം.

  • " class="align-text-top noRightClick twitterSection" data="">

അമൃത് രാംനാഥ് ഈണമിട്ട ഗാനത്തിനായി വരികൾ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സിദ്ധാർഥ് ബാശ്രുറാണ് ആലാപനം. ബോക്‌സ് ഓഫിസിൽ വിജയം കൊയ്‌ത 'ഹൃദയം' എന്ന സിനിമയ്‌ക്ക് ശേഷം വിനീത് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'.

പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ ശ്രീനിവാസനും ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായുണ്ട്. മികച്ച സിനിമകൾ പിറവികൊണ്ട 2024 വർഷത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രത്തിൻ്റെ നിർമാണം.

അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്‍റെ അണിയറയിലുണ്ട്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്‌ക്രീനിൽ ഉറപ്പ് നൽകിക്കൊണ്ടായിരുന്നു അടുത്തിടെ ഈ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്.

സൗഹൃദവും സിനിമയും സ്വപ്‌നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും 'വർഷങ്ങൾക്കു ശേഷം' എന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന 'വർഷങ്ങൾക്കു ശേഷം' 'സിനിമക്കുള്ളിലെ സിനിമ' ആണെന്നാണ് പറയപ്പെടുന്നത്.

നിർമാതാക്കളായ മെറിലാൻഡ് സിനിമാസ് തന്നെയാണ് സിനിമ ഇന്ത്യയൊട്ടാകെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നതും. വിശ്വജിത്ത് ഈ സിനിമയുടെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. നിമേഷ് താനൂർ ആണ് കലാസംവിധായകൻ.

ALSO READ: ചിരഞ്ജീവിയുടെ 'വിശ്വംഭര' ഷൂട്ടിങ് പുരോഗമിക്കുന്നു; ഹൈദരാബാദിൽ പുതിയ ഷെഡ്യൂളിന് തുടക്കം - Vishwambhara Movie Update

പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ഗാനരചന - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc., ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്‌ട്രിബ്യൂഷൻ പാർനർ - ഫാഴ്‌സ് ഫിലിം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.