ഉര്‍വ്വശിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ശ്രദ്ധേയമാവുന്നു. 'ഇത് ഒരു പാന്‍ പഞ്ചായത്ത് സിനിമ' എന്ന അടിക്കുറിപ്പോടു കൂടി ഉര്‍വ്വശിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്‍റെ നേർക്കാഴ്‌ചകള്‍ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ ചിത്രമാണ് 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്'. ഉര്‍വ്വശിയാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണ ഘടകം.
ബാലചന്ദ്രൻ ചുള്ളിക്കാട്, കലേഷ് രാമാനന്ദ്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വികെ ബൈജു, പി ആർ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്‌ണൻ, ലിൻ സുരേഷ്, രശ്‌മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ 50ലധികം പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എവർസ്‌റ്റാര്‍ ഇന്ത്യൻസിന്‍റെ ബാനറില്‍ ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഉർവ്വശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കിയിരിക്കുന്നത്. അനിൽ നായർ ഛായാഗ്രഹണവും ഷൈജൽ ചിത്രസംയോജനവും നിര്‍വഹിച്ചു. ബികെ ഹരിനാരായണന്‍റെ ഗാനരചനയില്‍ കൈലാസ് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റെജിവാൻ അബ്‌ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ - മുകേഷ്, സക്കീർഹുസൈൻ, കലാസംവിധാനം - രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, മേക്കപ്പ് - ഹസൻ വണ്ടൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശരവണൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ - ആദർശ് സുന്ദർ, സ്‌റ്റിൽസ് - നന്ദു ഗോപാലകൃഷ്‌ണൻ, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - വിഷ്‌ണു വിശിക, ഷോൺ സോണി, പോസ്‌റ്റർ ഡിസൈനിംഗ് - ജയറാം രാമചന്ദ്രൻ, പിആർഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.