സിനിമയ്ക്ക് വേണ്ടി പലതാരങ്ങളും നടത്തുന്ന ശാരീരിക മാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറുള്ളതാണ്. അക്കൂട്ടത്തിലൊരാളാണ് നമ്മുടെ മലയാളത്തിന്‍റെ സ്വന്തം ഉണ്ണിമുകുന്ദന്‍. ഹനീഫ് അദേനി ഒരുക്കുന്ന 'മാര്‍ക്കോ' എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
![UNNI MUKUNDAN TRANSFORMATION UNNI MUKUNDAN MARCO MOVIE ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവര്‍ ഉണ്ണിമുകുന്ദന്‍റെ മാര്‍ക്കോ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2024/22373395_cinema.jpg)
മാളികപ്പുറം എന്ന ചിത്രത്തില്‍ അല്‍പം വയര്‍ ചാടിയ ലുക്കിലായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്. താരത്തിന്‍റെ പുതിയ മേക്ക്ഓവര്‍ ചിത്രങ്ങള്‍ കണ്ടതോടെ മാര്‍ക്കോയിലേയും മാളികപ്പുറത്തിലേയും രൂപമാറ്റം താരതമ്യം ചെയ്യുകയാണ് ആരാധകര്‍. ഇത്തരം പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
![UNNI MUKUNDAN TRANSFORMATION UNNI MUKUNDAN MARCO MOVIE ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവര്‍ ഉണ്ണിമുകുന്ദന്‍റെ മാര്‍ക്കോ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2024/22373395_unni.jpg)
ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു. 'മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ടായിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും. റിലീസിന് മുമ്പ് സിനിമകളെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്‌ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്'.
![UNNI MUKUNDAN TRANSFORMATION UNNI MUKUNDAN MARCO MOVIE ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവര്‍ ഉണ്ണിമുകുന്ദന്‍റെ മാര്‍ക്കോ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2024/22373395_unni4.jpg)
30 കോടിയോളം ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ക്യൂബ്‌സ് ഇന്‍റര്‍നാഷണല്‍ കമ്പനിയുടെ ക്യൂബ്‌സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലൈ കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്‌ടര്‍. കെജിഎഫ്, സലാര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്റൂറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
![UNNI MUKUNDAN TRANSFORMATION UNNI MUKUNDAN MARCO MOVIE ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവര്‍ ഉണ്ണിമുകുന്ദന്‍റെ മാര്‍ക്കോ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2024/22373395_unni1.jpg)
100 ദിവസം നീണ്ട ഷൂട്ടില്‍ 60 ദിവസത്തോളം വേണ്ടിവന്നു ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, യുക്തി തരേജ, ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിെലത്തുന്നു. ഇവര്‍ക്ക് പുറമെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
![UNNI MUKUNDAN TRANSFORMATION UNNI MUKUNDAN MARCO MOVIE ഉണ്ണി മുകുന്ദന്‍ പുതിയ മേക്കോവര്‍ ഉണ്ണിമുകുന്ദന്‍റെ മാര്‍ക്കോ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2024/22373395_unni3.jpg)
Also Read:ചോര, പ്രതികാരം, ഇതു വേറെ ലെവല്‍ വയലന്‍സ്; ഉണ്ണിമുകുന്ദന്‍ ചിത്രം 'മാർക്കോ' പുതിയ പോസ്റ്റർ