ETV Bharat / entertainment

വിക്രം പുറത്തിറങ്ങിയിട്ട്‌ രണ്ടുവർഷം; കിടിലൻ പ്രൊമോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ - Two Years Of Vikram - TWO YEARS OF VIKRAM

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിലിറങ്ങുന്ന സിനിമകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക്‌ മുന്നിലേക്ക് രണ്ടുവർഷം പൂർത്തിയാക്കുന്ന വിക്രം സിനിമയുടെ പ്രൊമോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.

VIKRAM PROMO VIDEO  LOKESH KANAGARAJ MOVIE  TWO YEARS SINCE RELEASE OF VIKRAM  വിക്രം പ്രെമോ
VIKRAM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:16 PM IST

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ഉലക നായകൻ കമലഹാസൻ നായകനായി എത്തിയ ചിത്രമായിരുന്നു വിക്രം. വിജയ് സേതുപതി മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിൽ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ നടൻ സൂര്യയുടെ റോളക്‌സ്‌ എന്ന കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മറ്റൊരു ചിത്രമായിരുന്നു കൈതി. കൈതി കണ്ടതിന്‌ ശേഷം വിക്രം കാണണമെന്ന്‌ സിനിമയുടെ റിലീസിന്‍റെ തലേദിവസം ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്‌തിരുന്നു. അതായിരുന്നു എൽസിയു എന്ന് സിനിമ പ്രേക്ഷകർ ആർത്തുവിളിച്ച ഫ്രാഞ്ചസി സിനിമകളുടെ തുടക്കം. കൈതി സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ കാർത്തിയുടെ കഥാപാത്രമായ ദില്ലിയുടെ വിക്രം സിനിമയിലെ കണക്ഷൻ ഏറെ ചർച്ച ചെയ്യപ്പെട്ടു.

ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാപാത്രത്തിൽ ഉലകനായകന്‍റെ പൂണ്ടു വിളയാട്ടം തന്നെയായിരുന്നു. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വലിയ ഹിറ്റുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന കമൽഹാസന് വിക്രം സിനിമ ആശ്വാസമായിരുന്നു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് സംവിധായകൻ ലോകേഷ് കനകരാജിന് കമൽ കാർ സമ്മാനമായി നൽകിയിരുന്നു.

റോളക്‌സ്‌ ആയി അതിഥി വേഷത്തിൽ എത്തിയ സൂര്യയ്ക്ക് സമ്മാനിച്ചതാകട്ടെ ഒന്നാന്തരം ഒരു റോളക്‌സ്‌ വാച്ചും. എൽസിയു ഫ്രാഞ്ചസിയുടെ അടുത്ത സിനിമകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്കും മുന്നിലേക്ക് രണ്ടുവർഷം പൂർത്തിയാക്കുന്ന വിക്രം സിനിമയുടെ കിടിലൻ ഒരു പ്രെമോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

പ്രെമോ ഓർമ്മ പുതുക്കൽ ആണെങ്കിലും പ്രതീക്ഷ വരാനിരിക്കുന്ന ഫ്രാഞ്ചസികളെപ്പറ്റിയാണ്. ഉലകനായകൻ കമലഹാസന്‍റെ തന്നെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഇന്‍റർനാഷണൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെയാണ് ഇന്ന് ഉച്ചയോടെ പ്രെമോ പുറത്തുവിട്ടത്.

ALSO READ: ഇൻഡസ്ട്രി ഹിറ്റടിച്ച് 'ടർബോ'; സൗദിയിൽ ഉയർന്ന കലക്ഷൻ നേടുന്ന മലയാള ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.