ETV Bharat / entertainment

'ടര്‍ക്കിഷ് തര്‍ക്കം': ചിത്രം പിന്‍വലിച്ചതറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയെന്ന് സണ്ണി വെയ്‌ന്‍, അന്വേഷിച്ചപ്പോൾ വ്യക്തമായ ഉത്തരം കിട്ടിയില്ലെന്ന് ലുക്‌മാന്‍

ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതിനെ കുറിച്ചുള്ള വിവാദം പുകയുകയാണ്. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.

SUNNY WAYN AND LUKMAN REACTIONS  TURKISH THARKKAM MOVIE  ടര്‍ക്കിഷ് തര്‍ക്കം സിനിമ  ലുക്‌മാന്‍ സണ്ണിവെയ്‌ന്‍ പ്രതികരണം
ടര്‍ക്കിഷ് തര്‍ക്കം പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

റിലീസ് ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയേറ്ററില്‍ നിന്ന് ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രം പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.

എന്നാല്‍ സിനിമാ പ്രവർത്തകരുടെ പ്രമോഷൻ തന്ത്രമാണ് ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇതിനിടയില്‍ സിനിമയുടെ അണിയറ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം രം​ഗത്തെത്തിയിരുന്നു.

തിയറ്ററിൽ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്‌ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദമെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ അത് ശുദ്ധ നെറികേടും അങ്ങേയറ്റം അപകടകരമായ പ്രവണതയുമാണ് ഇത് എന്നാണ് ഇതിനെതിരെ വി ടി ബല്‍റാം തന്‍റെ ഫേസ്‌ബുക്കിലൂടെ വിമര്‍ശിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളായ ലുക്‌മാനും സണ്ണി വെയ്‌നും വിവാദത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം തനിക്ക് കിട്ടിയില്ല എന്ന് ലുക്‌മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് സണ്ണി വെയ്‌നും പ്രതികരിച്ചു.

ലുക്‌മാന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം

ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുൻപ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്‌ത ശേഷം തിയറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകന്‍റെ്യും കൂട്ടായ തീരുമാനമാണ് എന്നാണ് എന്‍റെ അറിവ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്‍റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

സണ്ണി വെയ്‌ന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാള സിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

Also Read:'ടര്‍ക്കിഷ് തര്‍ക്കം'; തിയേറ്ററില്‍ പൊളിഞ്ഞ പടം രക്ഷിക്കാനോ മതനിന്ദാ വിവാദം? വി.ടി ബല്‍റാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.