ETV Bharat / entertainment

സണ്ണി വെയ്‌നും ലുക്‌മാനും ഒന്നിക്കുന്ന 'ടർക്കിഷ് തർക്കം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Turkish Tharkkam first look - TURKISH THARKKAM FIRST LOOK

നവാസ് സുലൈമാൻ സംവിധാനം ചെയ്യുന്ന 'ടർക്കിഷ് തർക്കം' ഉടൻ പ്രേക്ഷകരിലേക്ക്

TURKISH THARKKAM MOVIE  SUNNY WAYNE AND LUKMAN MOVIE  TURKISH THARKKAM RELEASE  MALAYALAM UPCOMING MOVIES
Turkish Tharkkam
author img

By ETV Bharat Kerala Team

Published : Mar 28, 2024, 6:59 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'ടർക്കിഷ് തർക്കം'. നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ബിഗ് പിക്ചേഴ്‌സിന്‍റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.

സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പുറമെ ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം അറുപത്തി ഒന്നിൽപ്പരം ആർട്ടിസ്റ്റുകളും 'ടർക്കിഷ് തർക്ക'ത്തിൽ അണിനിരക്കുന്നുണ്ട്.

അബ്‌ദുൽ റഹിമാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്‌ദുള്ള എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ഇഫ്‌തി ആണ്. സിമി ശ്രീ, അനൂപ് തോമസ് എന്നിവരാണ് 'ടർക്കിഷ് തർക്ക'ത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ചീഫ് അസോസിയേറ്റ് : പ്രേംനാഥ്, ക്രിയേറ്റിവ് സപ്പോർട്ട് : നഫിയ, ആർട്ട് : ജയൻ ക്രയോൺസ്, മേക്കപ്പ് : രഞ്ജിത്ത്, കോസ്‌റ്റ്യൂംസ് : മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി കെ, സൗണ്ട് : ജിബിൻ, സ്റ്റിൽസ് : അനീഷ് അലോഷ്യസ്, ഡിസൈൻ : തോട്ട് സ്റ്റേഷൻ, ശരത്, അഫ്‌സൽ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രീകരണം പൂർത്തിയാക്കിയ 'ടർക്കിഷ് തർക്കം' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.