ETV Bharat / entertainment

മേശയിൽ തലയിടിച്ച് വീണ് മമ്മൂട്ടി; ടർബോ മേക്കിങ് വീഡിയോ പുറത്ത് - TURBO MOVIE MAKING VIDEO - TURBO MOVIE MAKING VIDEO

ആഗോള തലത്തിൽ മികച്ച കലക്ഷൻ നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

TURBO MOVIE  MEGASTAR MAMMOOTTY  ടർബോ മൂവി  ടർബോ മേക്കിങ് വീഡിയോ
Turbo Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 7:26 AM IST

മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ടർബോ 70 കോടിയിലധികം ആഗോള കലക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്. പൊടിപാറുന്ന ടർബോ ജോസിൻ്റെ ഇടി തിയേറ്ററിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ 73 വയസുകാരനായ മമ്മൂട്ടിയുടെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം വീണ്ടും ചർച്ചയാകുന്നു.

ചരിത്രത്തിൽ സൗദി അറേബ്യയിൽ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കലക്ഷൻ ആണ് ടർബോ നേടിയത്. മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസിനെ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് സംവിധായകൻ വൈശാഖ് നൽകിയ ഇൻ്റർവ്യൂവിനിടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മമ്മൂട്ടിക്ക് പരിക്ക് പറ്റിയതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു.

ടർബോ ജോസ് ഇടിക്കുമ്പോൾ, ഹൂക്ക് ചെയ്‌ത് ഹിറ്റ്‌ ഇമ്പാക്റ്റിൽ സ്റ്റൻഡ് മാൻ ദൂരേക്കു തെറിച്ചു വീഴുന്ന ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. സ്റ്റണ്ട് ഡയറക്‌ടർ ഫീനിക്‌സ് പ്രഭു ആക്ഷൻ വിളിച്ചതും മമ്മൂട്ടിയുടെ വശത്ത് നിൽക്കുന്ന സ്റ്റണ്ട്മാൻ്റെ ഹൂക്ക് സ്റ്റൻഡ് ഡയറക്‌ടറുടെ സഹായികളിൽ ഒരാൾ വലിക്കുന്നു.

വലിയുടെ ടൈമിങ് തെറ്റി സ്റ്റൻഡ് മാൻ എതിർദശയിലേക്ക് തെറിച്ചു പോകേണ്ടതിനു പകരം മമ്മൂട്ടിയുടെ നേരെയാണ് ചെന്നത്. ആഘാതത്തിൽ തെറിച്ചു പോയ മമ്മൂട്ടി കറങ്ങി ചെന്നു വീഴുന്നത് സമീപത്തുള്ള ഒരു മേശയുടെ അടുത്താണ്. മേശയിൽ അദ്ദേഹത്തിൻ്റെ തല ഇടിക്കുകയും ചെയ്‌തു.

മമ്മൂട്ടി താഴെ വീണതും തൊട്ടടുത്തുനിന്ന് നടൻ കബീർ ദുഹാൻ സിങ് ഓടിയെത്തി മമ്മൂട്ടിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അക്ഷരാർഥത്തിൽ ലൊക്കേഷൻ ആകെ സ്‌തംഭിച്ചു പോവുകയായിരുന്നു. ആക്ഷൻ ഡയറക്‌ടർ ഈ കാഴ്‌ച കണ്ടതും എന്തുചെയ്യണമെന്നറിയാതെ പൊട്ടിക്കരയുകയായിരുന്നു എന്നാണ് വൈശാഖിൻ്റെ പ്രതികരണം.

തനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ മമ്മൂക്കയുടെ കൈകളിൽ ചേർത്തുപിടിച്ച് സ്‌തബ്‌ധനായി നിൽക്കുകയായിരുന്നു. ആ സമയത്ത് തൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു എന്നാണ് വൈശാഖ് തുറന്നു പറഞ്ഞത്. എന്നാൽ ആക്ഷൻ രംഗങ്ങൾക്കിടയിൽ ഇതെല്ലാം സർവ്വസാധാരണമാണെന്ന് പറഞ്ഞ് മമ്മൂട്ടി രംഗം ലഘൂകരിച്ചു. വൈശാഖിൻ്റെ തുറന്നുപറച്ചിലിനുശേഷം സോഷ്യൽ മീഡിയ ആകെ മമ്മൂട്ടിയുടെ അപകടത്തെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു.

സസ്പെൻസിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞദിവസം മമ്മൂട്ടി കമ്പനി ടർബോ സിനിമയുടെ ക്ലൈമാക്‌സ് ഫൈറ്റ് രംഗത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് വീഡിയോയിൽ ഒരു മിനിറ്റ് അഞ്ച് സെക്കൻഡ് ഡ്യൂറേഷനിൽ ആണ് മമ്മൂട്ടിയുടെ അപകടം പ്രതിപാദിക്കുന്ന രംഗമുള്ളത്. ഫൈറ്റ് രംഗം ചിത്രീകരിക്കുമ്പോൾ നടൻ ഫഹദ് ഫാസിൽ ലൊക്കേഷൻ സന്ദർശിച്ചതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' , ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.