ലോകമെമ്പാടും ആയിരം സ്‌ക്രീനിൽ റിലീസിനെത്തിയ ടൊവിനോ തോമസിന്‍റെ 'നടികർ' ആദ്യ ദിനത്തിൽ തന്നെ സ്വന്തമാക്കിയത് 5.39 കോടി രൂപ. ഒരു മികച്ച എന്‍റർടെയിനറെന്ന് മലയാളി പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്ന 'നടികർ' ബോക്‌സോഫിസിൽ കുതിക്കുകയാണ്. ലാൽ ജൂനിയർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ 'സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ' എന്ന കഥാപാത്രമായാണ് ടൊവിനോ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ഭാവന നായികയാകുന്ന ഈ ചിത്രത്തിൽ സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലുണ്ട്. ബാല എന്നാണ് സൗബിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മുൻപ് ഒരേ സിനിമകളിൽ ടൊവിനോയും സൗബിൻ ഷാഹിറും വേഷമിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് ഇരുവരും സ്‌ക്രീൻ സ്‌പേസ് പങ്കുവച്ചത് എന്നതും ശ്രദ്ധേയമാണ്. ധ്യാൻ ശ്രീനിവാസനും 'നടികറി'ൽ ശ്രദ്ധേയ വേഷത്തിലുണ്ട്.
വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ടൊവിനോ 'നടികറി'ൽ പ്രത്യക്ഷപ്പെടുന്നത്. ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ദിവ്യ പിള്ള,ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, സംവിധായകൻ രഞ്ജിത്ത്, വിജയ് ബാബു, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജത് കുമാർ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് ഈ സിനിമയിൽ മറ്റ് അഭിനേതാക്കളായി എത്തിയത്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ മത്സരിച്ചഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് 'നടികർ'. അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് ഈ സിനിമ നിര്‍മിച്ചത്. 'പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1' ഉള്‍പ്പടെയുള്ള വമ്പൻ സിനിമകൾ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ സാരഥികളായ നവീൻ യർനേനിയും വൈ രവി ശങ്കറും നടികറിന്‍റെ അണിയറയിലുണ്ട്.
സുവിന്‍ എസ് സോമശേഖരനാണ് 'നടികറി'നായി തിരക്കഥ ഒരുക്കിയത്. ആല്‍ബിയാണ് ഈ സിനിമയ്‌ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിങ് രതീഷ് രാജും നിർവഹിച്ചിരിക്കുന്നു.
ALSO READ: മലയാളത്തിൽ ആദ്യമായി വില്ലന് സ്‌പിൻ ഓഫ് സിനിമ; "മാർക്കോ" ചിത്രീകരണം ആരംഭിച്ചു