ETV Bharat / entertainment

റിലീസിനെത്തി മണിക്കൂറുകള്‍ കഴിഞ്ഞില്ല, വേട്ടയ്യന്‍ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ - VETTAIYAN PIRATED PRINT OUT

വേട്ടയ്യൻ വ്യാജ പതിപ്പ് പുറത്ത്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ വേട്ടയ്യന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ  പ്രത്യക്ഷപ്പെട്ടു. ഏകദേശം 5,000 ത്തിലധികം പേര്‍ ഇതുവരെ വേട്ടയ്യന്‍റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തു കഴിഞ്ഞു.

VETTAIYAN  VETTAIYAN PIRATED PRINT  വേട്ടയ്യന്‍ വ്യാജ പതിപ്പ്  വേട്ടയ്യന്‍
Vettaiyan pirated print (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 11, 2024, 11:53 AM IST

ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ സൂപ്പർസ്‌റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തിയ 'വേട്ടയ്യൻ' തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ 'വേട്ടയ്യന്‍റെ' വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് (ഒക്ടോബർ 10) ചിത്രം തിയേറ്ററുകളിൽ എത്തിയത്. പ്രദര്‍ശന ദിനത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കാൻ തുടങ്ങിയത്.

Vettaiyan  Vettaiyan Pirated Print  വേട്ടയ്യന്‍ വ്യാജ പതിപ്പ്  വേട്ടയ്യന്‍
Vettaiyan pirated print (ETV Bharat)

ഏകദേശം 5,000 ത്തിലധികം പേരാണ് ടെലിഗ്രാമിലൂടെയും യു ടോറന്‍റിലൂടെയും കഴിഞ്ഞ ദിവസം (ഒക്ടോബർ 10) മാത്രം ചിത്രം ഡൗൺലോഡ് ചെയ്‌തത്. വരും ദിവസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിച്ചേക്കാം.

VETTAIYAN  VETTAIYAN PIRATED PRINT  വേട്ടയ്യന്‍ വ്യാജ പതിപ്പ്  വേട്ടയ്യന്‍
Vettaiyan pirated print (ETV Bharat)

തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ എന്ന കുപ്രസിദ്ധ വെബ്സൈറ്റ് ആണ് ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. തമിഴ് ബ്ലാസ്‌റ്റേഴ്‌സ്‌ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത 'വേട്ടയ്യന്‍റെ' ഫയലുകളാണ് ടെലിഗ്രാമിലൂടെയും പ്രചരിക്കുന്നത്. തിയേറ്റർ സ്ക്രീനിൽ നിന്നും ചിത്രം ക്യാമറ ഉപയോഗിച്ച് ക്യാപ്‌ചർ ചെയ്‌ത പ്രിന്‍റുകളാണ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

രജനികാന്ത്, മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ 'വേട്ടയ്യൻ' എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിൽ സിനിമയ്‌ക്ക് മികച്ച ബുക്കിംഗ് നേടാനും സാധിക്കുന്നുണ്ട്.

ഒരു രജനികാന്ത് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും സിനിമയിൽ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ റിലീസ് ദിനം തന്നെ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ട സിനിമയുടെ വ്യാജ പതിപ്പ് 'വേട്ടയ്യന്' വെല്ലുവിളി ആവുകയാണ്.

ആദ്യ ആഴ്‌ചകളിൽ 'വേട്ടയ്യന്' പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ വ്യാജ പ്രിന്‍റുകളുടെ അതിപ്രസരം കാരണം വൻതോതിൽ കുറയാൻ സാധ്യതയുണ്ട്.

Also Read: ഒരേ ഒരു സൂപ്പർസ്‌റ്റാർ! രജനിയും ഫഹദും ഗംഭീരം; വേട്ടയ്യൻ വേറെ ലെവൽ എന്ന് പ്രേക്ഷകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.