ETV Bharat / entertainment

'തിയേറ്ററുകളില്‍ സിനിമ 100 ദിവസം ഓടുന്ന കാലം കഴിഞ്ഞു': സുരേഷ് ഷേണായി - Suresh shenoy interview

സിനിമകൾ തിയേറ്ററുകളിൽ 100 ദിവസം ഓടുന്ന സംസ്‌കാരം അവസാനിച്ചു. റിലീസായി ഒരാഴ്‌ച കൊണ്ടുതന്നെ കാണേണ്ടവരൊക്കെ സിനിമ കാണുമെന്ന് സുരേഷ് ഷേണായി ഇടിവി ഭാരതിനോട്.

MOVIES 100 CRORES COLLECTION  സിനിമകളുടെ 100 കോടി കളക്ഷൻ  SURESH SHENOY ABOUT MOVIES  MOVIES THEATER RUN
Suresh Shenoy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 7:07 PM IST

സുരേഷ് ഷേണായി ഇടിവി ഭാരതിനോട് (ETV Bharat)

തിരുവനന്തപുരം: സിനിമയിലെ 100 കോടി, 200 കോടി, 1000 കോടി കളക്ഷനുകളെ കുറിച്ച് തനിക്ക് ധാരണയില്ലെന്ന് എറണാകുളം ഷേണോയിസ്, പത്മ തിയേറ്ററുകളുടെ ഉടമസ്ഥനും തിയേറ്റർ ഓണർ അസോസിയേഷൻ (ഫിയോക്ക്) മെമ്പറുമായ സുരേഷ് ഷേണായി. ഇത്തരം കളക്ഷനുകൾ പൊതുവേ പടച്ചുവിട്ടുകൊണ്ടിരുന്നത് ഫാൻസ് അസോസിയേഷനുകൾ ആയിരുന്നു. നൂറുകോടിയും ആയിരം കോടിയും ഒക്കെ കളക്ഷൻ എന്നത് സിനിമയുടെ മൊത്തത്തിലുള്ള ഗ്രോസ് ബിസിനസാണ് സൂചിപ്പിക്കുന്നത്.

എങ്കിലും ഒഫിഷ്യലായി പോസ്റ്റ് ചെയ്യുന്ന പല സിനിമകളുടെയും നൂറുകോടി എന്നതിന് പിന്നിലെ യഥാർഥ വസ്‌തുത എന്താണെന്ന് തിരിച്ചറിയണമെങ്കിൽ അവർ തന്നെ ഇതേപ്പറ്റി വെളിപ്പെടുത്തേണ്ടിവരും. അല്ലാതെ ഇത്തരം കളക്ഷനുകളെ കുറിച്ച് പാരമ്പര്യമായി ഷോ ബിസിനസ് ചെയ്യുന്ന എനിക്ക് അടക്കം ധാരണയില്ല. ഇത്തരം കളക്ഷൻ പെരിപ്പിച്ചു കാണിക്കുന്ന സമ്പ്രദായം സൗത്ത് ഇന്ത്യയിൽ വളരെ കുറവാണ്.

നോർത്ത് ഇന്ത്യൻ സിനിമകളിലാണ് ആദ്യ ദിനത്തിൽ തന്നെ നൂറുകോടി എന്നൊക്കെ എഴുതിവിടുന്നത്. ബോളിവുഡിൽ ഒരു ചിത്രം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത്തരം കളക്ഷൻ പെരുപ്പിക്കൽ നടത്തിയിട്ടില്ലെങ്കിൽ ആ സിനിമ പരാജയപ്പെട്ടു എന്നതാണ് അവിടെയുള്ള സംസാരം.

പ്രേക്ഷകൻ 100 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുക്കുമ്പോൾ അതിൽ 30 രൂപ സർക്കാരിന്‍റെ ടാക്‌സാണ്. ബാക്കി തുകയുടെ 50% നിർമാതാവിനും 50% തിയേറ്ററിനും എന്നുള്ളതാണ് കണക്ക്. പുതുമുഖങ്ങളുടെ ചിത്രങ്ങൾക്ക് തിയേറ്റർ സപ്പോർട്ട് കുറവാണ് എന്നുള്ള ആരോപണങ്ങളോട് യോജിക്കാൻ ആകില്ല.

ഇവിടെയുള്ള പല താരങ്ങളും പുതുമുഖങ്ങളായിട്ട് തന്നെയാണ് സിനിമയിലേക്ക് കടന്നു വന്നിട്ടുള്ളത്. നല്ല ചിത്രങ്ങൾ ആണെങ്കിൽ ഇപ്പോഴും മിക്ക തിയേറ്ററുകളും പരമാവധി സിനിമയെ ഹോൾഡ് ഓവർ ആയാലും സപ്പോർട്ട് ചെയ്യാൻ ശ്രമിക്കും. 350 സ്‌ക്രീനുകൾ ഉള്ള കേരളത്തിൽ ഒരു സിനിമ ഹോൾഡ് ഓവർ ആകാൻ 10 ദിവസം പോലും വേണ്ട.

എങ്കിലും പൊട്ടൻഷ്യൽ ഉള്ള, നല്ല കഥാമൂല്യമുള്ള സിനിമയാണെങ്കിൽ തിയേറ്റർ ഓണേഴ്‌സ് സിനിമയെ പരമാവധി സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം 100% സിനിമകൾക്ക് അത്തരം ഒരു സപ്പോർട്ട് നൽകുക തന്നെ ചെയ്യും. സിനിമകൾ 100 ദിവസം ഓടുന്ന സംസ്‌കാരം അവസാനിച്ചു. ഇനി ഒരിക്കലും ഒരു സിനിമയും 100 ദിവസം തിയേറ്ററുകളിൽ ഓടും എന്ന് തോന്നുന്നില്ല.

40 സെന്‍ററുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ പിന്നീട് 70 സെന്‍ററുകളും കാലക്രമത്തിൽ ബി, സി സെന്‍ററുകൾ റിലീസിങ് സെന്‍ററുകളുമായതോടുകൂടി മുന്നൂറിൽ അധികം റിലീസിങ് കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. നാൽപതും എഴുപതും സെന്‍ററുകൾ ഉള്ള കാലത്ത് സിനിമകൾ 50ഉം 100ഉം ദിവസം ഓടുന്നത് സർവസാധാരണമാണ്.

എന്നാൽ 350 സെന്‍ററുകളിൽ സിനിമ റിലീസ് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുകയും ടിക്കറ്റിന്‍റെ ലഭ്യത കുറവ് എന്ന പ്രശ്‌നം ഇല്ലാതാവുകയും ചെയ്‌തു. ഒരാഴ്‌ച കൊണ്ടുതന്നെ കാണേണ്ടവരൊക്കെ സിനിമ കാണും. 25 ദിവസം കൊണ്ട് എത്ര വലിയ സിനിമയും ഹോൾഡ് ഓവർ ആകും.

വ്യാജ പ്രിന്‍റുകൾ ഇറങ്ങി സിനിമയെ നശിപ്പിക്കുന്ന പ്രവണതകൾക്ക് ഇപ്പോൾ നല്ല കുറവുണ്ട്. എങ്കിലും ടെലഗ്രാം വഴിയുള്ള ചോർച്ച കൂടുതലാണ്. പക്ഷേ അത് തിയേറ്ററിൽ സിനിമ ഓടുന്നതിനെ ഒരു തരത്തിലും ബാധിക്കുന്നില്ല.

ഒരു വർഷം നൂറോളം സിനിമകൾ മാത്രം ഇറങ്ങിയിരുന്ന കേരളത്തിൽ 250 മുകളിൽ ചിത്രങ്ങൾ വർഷാവർഷം ഇപ്പോൾ ഇറങ്ങുന്നുണ്ട്. അതിന് പ്രധാന കാരണം ഒടിടി തന്നെയാണ്. തിയേറ്ററിൽ സിനിമ ഓടിയില്ലെങ്കിൽ ഒടിടിയിൽ വിറ്റുപോകും എന്ന മിഥ്യാധാരണയിലാണ് പല നിർമാതാക്കളും ഇപ്പോഴും.

ഇപ്പോൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമേ ഒടിടി പ്രദർശനത്തിനായി വാങ്ങുന്നുള്ളൂ. അതുകൊണ്ടുതന്നെ സിനിമകളുടെ വിജയ ഘടകം പ്രധാനമാണ്. ബോക്‌സ്‌ഓഫിസിൽ തകർന്നുപോയ ചിത്രങ്ങളോട് ഒടിടിയും ഇപ്പോൾ മുഖം തിരിക്കുന്നു.

സിനിമയുടെ കലാമൂല്യം നോക്കി മാത്രമേ ഇപ്പോൾ ഒടിടി സിനിമകൾ വാങ്ങുന്നുള്ളൂ. അല്ലെങ്കിലും ഇപ്പോൾ ഒടിടിക്ക് സൂപ്പർ സ്റ്റാർസിന്‍റെയും വലിയ താരങ്ങളുടെയും ചിത്രങ്ങളോട് മാത്രമേ താത്പര്യമുള്ളൂ. കൊവിഡ് കാലത്ത് ഒടിടി സ്വപ്‌നംകണ്ട് എടുത്ത ചിത്രങ്ങൾ ഒക്കെയും ഇപ്പോൾ നിർബന്ധിതമായി തിയേറ്റർ റിലീസിന് എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും നൂറുകണക്കിന് ഇത്തരത്തിലുള്ള ചിത്രങ്ങളാണ് ക്യൂവിൽ. സിനിമയുടെ നെഗറ്റീവ് റിവ്യൂ ഒന്നും വിജയപരാജയങ്ങളെ ഒരിക്കലും ബാധിക്കില്ല എന്നതാണ് എന്‍റെ കാഴ്‌ചപ്പാട്.

നിവിൻ പോളിയുടെ ചിത്രങ്ങൾക്ക് വലിയ നെഗറ്റീവ് റിവ്യൂ ആക്രമണം ഇപ്പോഴും സംഭവിക്കുന്നുണ്ട്. എന്നാൽ സിനിമ മോശമായത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയിക്കാത്തത്. അതിന് നെഗറ്റീവ് റിവ്യൂവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് സിനിമകൾ റിലീസ് ചെയ്‌ത് ഇൻഡസ്‌ട്രിയെ പരിപോഷിപ്പിക്കേണ്ട ആവശ്യമില്ല. 100 ചിത്രങ്ങൾ ഇറങ്ങി 35% ചിത്രങ്ങൾ വിജയിച്ചാലും എല്ലാ ബിസിനസും സുഗമമായി നടക്കുമെന്നും സുരേഷ് ഷേണായി പറഞ്ഞു.

Also Read : 'സിനിമയിലേക്ക് കുളിപ്പിച്ച് കയറ്റിയത് നെടുമുടി വേണു'; മുഴുവൻ സമയ കലാപ്രവർത്തനം ഇനിയില്ലെന്ന് നടൻ ജോബി - Actor Joby Interview

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.