എറണാകുളം: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്‌റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്‌റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-ന് ചിത്രം തീയറ്ററുകളിലെത്തും.
![തലവൻ THALAVAN ONLINE TIKET BOOKING തലവൻ ഓൺലൈൻ ബുക്കിംഗ് ബിജു മേനോൻ ആസിഫ് അലി ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/22-05-2024/21532672_talavan.jpg)
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം & പശ്ചാത്തല സംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം - ജിഷാദ്, ചീഫ് അസ്‌റ്റോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസ്‌റ്റോസിയേറ്റ് ഡയറക്‌ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.