ETV Bharat / entertainment

മലയാളി പെണ്ണായി താരിണി, വലതു കാല്‍ വച്ച് വീട്ടിലേക്ക്; ആരതിയുഴിഞ്ഞ് മരുമകളെ സ്വീകരിച്ച് പാര്‍വതി - KALIDAS JAYARAM TARINI MARRIAGE

'സ്വാഗതം താരൂ', മരുമകളെ വീട്ടിലേക്ക് സ്വീകരിച്ച് ജയറാമും കുടുംബവും.

Tarini stepping into Kalidas house  Tarini Kalingarayar and Kalidas  കാളിദാസ് ജയറാം താരിണി  താരിണി വതുകാല്‍ വച്ച് വീട്ടിലേക്ക്
നിലവിളക്കുമായി താരിണി വീട്ടിലേക്ക് കയറുന്നു. ഒപ്പം കാളിദാസും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 10, 2024, 6:00 PM IST

കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് ജയറാമും കുടുംബവും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ മരുമകള്‍ താരിണിയെ വീട്ടിലേക്ക് സ്വീകരിക്കുന്ന മനോഹര നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം. 'വീട്ടിലേക്ക് സ്വാഗതം താരൂ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം കാളിദാസും താരിണിയുമടക്കം മറ്റു ബന്ധുക്കളും അന്നു തന്നെ ചെന്നൈയിലേക്ക് തിരിച്ചിരുന്നു. സെറ്റ് മുണ്ടുടുത്ത് സുന്ദരിയായാണ് താരിണി കാളിദാസിനോടൊപ്പം വീട്ടിലേക്ക് എത്തിയത്. വലുതുകാല്‍ വച്ച് നിലവിളക്ക് പിടിച്ച് വീട്ടിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം. പാര്‍വതി ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതും കാണാം. ഒപ്പം ജയറാമും മാളവികയും ഭര്‍ത്താവ് നവ്നീ‌തുമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ വെള്ളിയാഴ്‌ച ചെന്നൈയില്‍ നടന്ന പ്രീ വെഡ്‌ഡിങ് ആഘോഷങ്ങളോടെയാണ് വിവാഹത്തിന് തുടക്കമായത്. ഡിസംബര്‍ എട്ടിനാണ് താരിണിയും കാളിദാസും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കാളിദാസ് താരിണിയെ ജീവിതസഖിയായി സ്വീകരിച്ചത്. തിങ്കളാഴ്‌ച മെഹന്ദി ആഘോഷവും നടന്നിരുന്നു.

താരിണിയെ വീട്ടിലേക്ക് സ്വീകരിച്ചതിന് ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ റിസപ്‌ഷനും സംഘടിപ്പിച്ചിരുന്നു. ഇതില്‍ ജയറാമിന്‍റെയും കാളിദാസിന്‍റെയും താരിണിയുടേതുള്‍പ്പെടെയുള്ള നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പഞ്ചാബി ഗാനത്തിന് ഫുള്‍ എനര്‍ജിയിലാണ് ജയറാം ഡാന്‍സ് ചെയ്യുന്നത്. പാര്‍വതിയും മാളവികയും നവ്‌നീതുമുള്‍പ്പെടെ നൃത്തം ചെയ്യുന്നുണ്ട്.

മൈസുരു മസനഗുഡി സ്വദേശിയാണ് താരിണി. പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 ല്‍ റണ്ണര്‍ അപ്പായിരുന്നു.

കാളിദാസിന്‍റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. നവ്‌നീത് ഗിരീഷാണ് ഭര്‍ത്താവ്. ലണ്ടനില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിവാഹ ശേഷം ലണ്ടനില്‍ ആയിരുന്നു മാളവിക.

Also Read:പഞ്ചാബി പാട്ടിനൊപ്പം ആടിത്തിമര്‍ത്ത് ജയറാം; കട്ടയ്ക്ക് നിന്ന് കാളിദാസും താരിണിയും, ആഘോഷ വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.