തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളാണ് ജൂനിയര്‍ എന്‍ടിആറും കാര്‍ത്തിയും. ഇരുവരും മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍ സെപ്‌റ്റംബര്‍ 27-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മെയ്യഴകനായി കാര്‍ത്തിയും ദേവരയായി ജൂനിയര്‍ എന്‍ടിആറും തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇരു താരങ്ങളും ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കുകളിലാണ്.
ദേവരയുടെയും മെയ്യഴകന്‍റെയും ട്രെയിലറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കാര്‍ത്തി ഹൈദരാബാദില്‍ എത്തിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്‍റെ ആദ്യ സോളോ ചിത്രമാണിതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിനായുള്ള താരക് ഫാന്‍സിന്‍റെ പ്രതീക്ഷകള്‍ എത്രത്തോളമാണെന്ന് തനിക്ക് അറിയാമെന്നും കാര്‍ത്തി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാര്‍ത്തിയുടെ വാക്കുകള്‍
"സെപ്റ്റംബ്ര്‍ 27 ന് 'ദേവര' റിലീസ് ചെയ്യുന്നു. എന്‍റെ സഹോദരന്‍റെ സിനിമ. താരകിനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും ഞാന്‍ എല്ലാ വിധ ആശംസകളും നേരുന്നു. സിനിമ സൂപ്പര്‍ഹിറ്റാകണമെന്നാണ് എന്‍റെ ആഗ്രഹം. ആറ് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്‍റെ ചിത്രം സോളോ റിലീസ് ചെയ്യുന്നു. അതിനാല്‍ പ്രതീക്ഷകള്‍ എങ്ങനെയായിരിക്കണമെന്ന് എനിക്കറിയാം. ദേവര ഒരു യുദ്ധം തന്നെയായിരിക്കും. ഞങ്ങളുടേത് ഒരു കുഞ്ഞു ചിത്രമാണ്" കാര്‍ത്തി പറഞ്ഞു.
ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ എത്തുന്നത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറാണ് നായിക. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണ്.
പ്രാകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചത്രം ഒരുങ്ങുന്നത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി തിയേറ്ററുകളിലേക്ക് എത്തും. യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദമൂരി കല്യാണ്‍ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്.
Also Read:'ദേവര'യുടെ ക്ലൈമാക്‌സ് ആരെയും അമ്പരപ്പിക്കുമെന്ന് ജൂനിയര്‍ എന്‍ ടി ആര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍