ETV Bharat / entertainment

സുഷിനും ഉത്തരയ്ക്കും ഭക്ഷണം വാരികൊടുക്കുന്ന നസ്രിയ;വിവാഹ ഒരുക്കങ്ങള്‍ക്കിടയിലെ ചില പിന്നാമ്പുറ കാഴ്‌ചകള്‍ - SUSHIN SHYAM WEDDING VIDEO

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്‍റെയും ഉത്തരയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്.

MUSIC DIRECTOR SUSHIN SHYAM  SUSHIN SHYAM UTHARA MARRIAGE  സുഷിന്‍ ശ്യാം ഉത്തര വിവാഹം  സുഷിന്‍ ശ്യാം വിവാഹ വീഡിയോ
വിവാഹ ഒരുക്കങ്ങള്‍ക്കിടെ സുഷിന്‍ ശ്യാമും ഉത്തരയും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 2, 2024, 6:03 PM IST

മലയാളത്തിന്‍റെ സെന്‍സേഷന്‍ മ്യൂസിക് ഡയറക്‌ടറാണ് സുഷിന്‍ ശ്യാം. താരങ്ങളോളം തന്നെ ആരാധകര്‍ ഈ സംഗീത സംവിധായകനുമുണ്ട്. അടുത്തിടെയാണ് സുഷിന്‍ ശ്യാമിന്‍റെയും ഉത്തരയുടെയും വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അതേസമയം നടന്‍ ഫഹദ് ഫാസിലും നസ്രിയയുമൊക്കെ സുഷിനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ സുഷിന്‍റെ വിവാഹത്തില്‍ നസ്രിയയും ഫഹദും സജീവമായി തന്നെ ഉണ്ടായിരുന്നു.

സിനിമ രംഗത്ത് നിന്നും ജയറാമും കുടുംബവും, സംഗീത സംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ശ്രിന്ദ തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഉത്തര വിവാഹത്തിനായി ധരിച്ചത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിക്കൊപ്പം സീക്വന്‍ വര്‍ക്കുകള്‍ ചെയ്‌ത ഓറഞ്ച് നിറത്തിലുള്ള ബ്ലൗസാണ് സാരിക്കായി തിരഞ്ഞെടുത്തത്. വെള്ളമുണ്ടും പൂക്കള്‍ പ്രിന്‍റ് ചെയ്‌ത ഷര്‍ട്ടുമായിരുന്നു സുഷിന്‍റെ വേഷം. ഇപ്പോഴിതാ വിവാഹത്തിനായി സുഷിനേയും ഉത്തരയേയും ഒരുക്കുന്നതിന്‍റെ ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരും അണിഞ്ഞൊരുങ്ങുന്നതിന്‍റെ മനോഹര വീഡിയോയാണിത്. മേക്കപ്പ് ആര്‍ടിസ്‌റ്റായ ഉണ്ണി പി എസ് ആണ് ഈ വീഡിയോ പങ്കുവച്ചത്.

നസ്രിയ കല്യാണ പയ്യനും പെണ്ണിനും ഭക്ഷണം വാരികൊടുക്കന്നത് വീഡിയോയില്‍ കാണാം. വധു ഉത്തരയെ ഒരുങ്ങാന്‍ സഹായിക്കുന്ന പാര്‍വതി ജയറാമിനേയും കാണാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദീപക് ദേവിനൊപ്പം പ്രോഗാമറായാണ് സുഷിന്‍ തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. സ്‌പ്‌തമീ തസ്‌കരാ എന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കികൊണ്ടാണ് സുഷിന്‍ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. എസ്ര, വരത്തന്‍, കുറുപ്പ്,കിസ്‌മത്ത്, മാലിക്, ഭീഷ്‌മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്ക്വാഡ്, ഇങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സുഷിന്‍. കുമ്പളങ്ങി നൈറ്റ്സിലെ സംഗീതം ഒരുക്കിയതിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സുഷിനെ തേടിയെത്തിയിരുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്‌ത 'ബോഗയ്‌ന്‍വില്ല'യിലാണ് സുഷിന്‍ ഒടുവില്‍ ചെയ്‌ത ചിത്രം. ഈ സിനിമയ്ക്ക് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഗീത സംവിധാനത്തിന് പുറമെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 'കുമ്പളങ്ങി നൈറ്റ്‌സ്‌', 'റോസാപ്പൂ', 'സപ്‌തമ ശ്രീ തസ്‌ക്കരാ' തുടങ്ങി ചിത്രങ്ങളില്‍ സുഷിന്‍ പാടിയിട്ടുമുണ്ട്.

Also Read:സുഷിന്‍റെയും ഉത്തരയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണോ? 'മായാനദി'യിലെ വിവാഹ വേദിയില്‍ ഇരുവരുടെയും പേരുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.