സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായി മായാനദിയിലെ രംഗം. 'മായാനദി' എന്ന ചിത്രത്തിലെ വിവാഹ രംഗത്തില്‍ വേദിയില്‍ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിന്‍ - ഉത്തര എന്നാണ്.
ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി അവതാരകയായി എത്തുന്ന വിവാഹത്തിലെ വധുവരന്മാര്‍ക്കാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ഈ രംഗമാണ് സുഷിന്‍ ശ്യാമിന്‍റെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാവുന്നത്. സുഷിന്‍റെയും ഉത്തരയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണോ എന്നാണ് പലരുടെയും ചോദ്യം.
ആഷിഖ് അബു സംവിധാനം ചെയ്‌ത ചിത്രമാണ് 'മായാനദി'. ഈ ചിത്രത്തില്‍ ചീഫ് അസിസ്‌റ്റന്‍റ് ഡയറ്‌ടര്‍ ആയിരുന്നു ഉത്തര. സുഷിനും ഉത്തരയും തമ്മില്‍ അന്നേ പ്രണയത്തിലായിരുന്നുവെന്നും അതിനുള്ള തെളിവാണ് ഈ രംഗമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.
ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിനും സുഷിനും ഉത്തരയും ഒരുമിച്ചെത്തിയിരുന്നു. അന്ന് ഉത്തര തന്‍റെ പങ്കാളിയാണെന്ന് സുഷിന്‍ വ്യക്തമാക്കിയിരുന്നു. നടി പാര്‍വതിയുടെ സഹോദരി പുത്രിയാണ് ഉത്തര.
ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഉത്തര വിവാഹത്തിനായി ധരിച്ചത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിക്കൊപ്പം സീക്വന്‍ വര്‍ക്കുകള്‍ ചെയ്‌ത ഓറഞ്ച് നിറത്തിലുള്ള ബ്ലൗസാണ് സാരിക്കായി തിരഞ്ഞെടുത്തത്. വെള്ളമുണ്ടും പൂക്കള്‍ പ്രിന്‍റ് ചെയ്‌ത ഷര്‍ട്ടുമായിരുന്നു സുഷിന്‍റെ വേഷം.
സിനിമ രംഗത്ത് നിന്നും ഫഹദ് ഫാസില്‍, നസ്രിയ, ജയറാമും കുടുംബവും, സംഗീത സംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ തുടങ്ങിയ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമല്‍ നീരദ് സംവിധാനം ചെയ്‌ത 'ബോഗയ്‌ന്‍വില്ല'യിലാണ് സുഷിന്‍ ഒടുവില്‍ ചെയ്‌ത ചിത്രം. ഈ സിനിമയ്ക്ക് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായൊരിടം സ്വന്തമാക്കിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. ദീപക് ദേവിനൊപ്പം പ്രോഗാമറായാണ് സുഷിന്‍ തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. ശേഷം 'കിസ്‌മത്ത്', 'കുമ്പളങ്ങി നൈറ്റ്‌സ്', 'കുറുപ്പ്', 'ഭീഷ്‌മപര്‍വ്വം', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആവേശം', 'ബോഗയ്‌ന്‍വില്ല' തുടങ്ങി നിരവധി സിനിമകള്‍ക്ക് സുഷിന്‍ സംഗീതം ഒരുക്കി.
സംഗീത സംവിധാനത്തിന് പുറമെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 'കുമ്പളങ്ങി നൈറ്റ്‌സ്', 'റോസാപ്പൂ', 'സപ്‌തമ ശ്രീ തസ്‌ക്കരാ' തുടങ്ങി ചിത്രങ്ങളില്‍ സുഷിന്‍ പാടിയിട്ടുമുണ്ട്.
അതേസമയം 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആവേശം', 'ഉള്ളൊഴുക്ക്' എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് സുഷിന്‍ ശ്യാമാണ്. ഇതിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം ലഭിച്ചിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനാണ് സുഷിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
Also Read:'ഈ വര്‍ഷത്തെ അവസാന ചിത്രമാണ് ബോഗയ്‌ന്‍വില്ല, ചെറിയ ഇടവേള എടുക്കുകയാണ്';സുഷിന്‍ ശ്യാം