ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യനായകനായി എത്തുന്ന കങ്കുവ. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. സിനിമയുടെ ഓരോ പുതിയ വിവരങ്ങള്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത് ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എഐ ഉപയോഗിച്ച് കങ്കുവയ്‌ക്ക് വേണ്ടി നടന്‍ സൂര്യയുടെ ശബ്‌ദം ഒന്നിലധികം ഭാഷകളില്‍ ഡബ്ബ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. പ്രശസ്‌ത സംവിധായകൻ ശിവയാണ് ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'കങ്കുവ'യുടെ സംവിധാനം.
കങ്കുവ തമിഴ് പതിപ്പിന് സൂര്യ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്‌ദത്തിനായി മറ്റ് ഭാഷകള്‍ക്ക് ഞങ്ങള്‍ എഐ ഉപയോഗിക്കും. ഇത് പുതിയൊരു മേഖലെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം വേട്ടയ്യനില്‍ അമിതാഭ് ബച്ചന്‍റെ ശബ്‌ദത്തിനായും ഇതിന് സമാനമായ രീതി ചെയ്‌തിരുന്നു. ചൈനീസ്, ജാപ്പാനീസ് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.
ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളില്‍ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. പ്രീ-റീലിസ് ഇവന്‍റില്‍ മുഖ്യാതിഥികളാവാന്‍ രജനികാന്തിനെയും പ്രഭാസിനെയും ചിത്രത്തിന്‍റെ ടീം സമീപിട്ടിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു.
തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്‌പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് നവംബര്‍ 14 ന് കങ്കുവ പ്രദര്‍ശനത്തിന് എത്തും. ബോബി ഡിയോള്‍, ദിഷ പടാനി, ജഗപതി ബാബു, നടരാജന്‍ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ഒക്ടോബർ 10ന് റിലീസിനെത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ നീക്കം. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ഞ്ജാനവേൽ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുക.
ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു.കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ് മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ് ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.
Also Read:'അഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും യുദ്ധം'; കങ്കുവയുടെ ആ വലിയ അപ്‌ഡേറ്റ് എത്തി