ETV Bharat / entertainment

"ഇത് എന്നെ കണ്ണീരണിയിക്കുന്നു", മലയാളികളുടെ സ്നേഹത്തിൽ വീർപ്പുമുട്ടി സൂര്യ - SURIYA IN KANGUVA PROMOTIONS

കങ്കുവ റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രചരണാര്‍ത്ഥം കേരളത്തില്‍ എത്തിയിരിക്കുകയാണ് സൂര്യ. കങ്കുവയുടെ പ്രചരണാര്‍ത്ഥം രണ്ട് ദിവസം മുമ്പാണ് താരം കേരളത്തില്‍ എത്തിയത്. നവംബർ 5ന് എറണാകുളത്തും നവംബർ 6ന് തിരുവനന്തപുരത്തും നടന്ന പരിപാടികളില്‍ സൂര്യ പങ്കെടുത്തു.

SURIYA  KANGUVA PROMOTIONS  സൂര്യ  കങ്കുവ
Suriya (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 8, 2024, 2:47 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കങ്കുവ'. സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ശിവ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 14നാണ് തിയേറ്ററുകളില്‍ എത്തുക. 'കങ്കുവ' റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും തകൃതിയായി നടക്കുകയാണ്.

'കങ്കുവ'യുടെ പ്രചരണാര്‍ത്ഥം കേരളത്തിലാണിപ്പോള്‍ താരം. രണ്ട് ദിവസം മുമ്പാണ് താരം കേരളത്തില്‍ എത്തിയത്. നവംബർ അഞ്ചിന് എറണാകുളത്തും നവംബർ 6ന് തിരുവനന്തപുരത്തുമാണ് 'കങ്കുവ'യുടെ പ്രചാരണാർത്ഥമുള്ള പരിപാടികളിൽ സൂര്യ പങ്കെടുത്തത്.

Suriya (ETV Bharat)

തങ്ങളുടെ പ്രിയ താരം കേരളത്തില്‍ എത്തിയെന്നറിഞ്ഞ് സൂര്യയെ കാണാനായി ആയിരക്കണക്കിന് മലയാളികളാണ് എറണാകുളം ലുലു മാളിലും തിരുവനന്തപുരം നിശാഗന്ധിയിലും രണ്ട് ദിവസങ്ങളിലായി തടിച്ചുകൂടിയത്. മലയാളികളുടെ സ്നേഹം അനുഭവച്ചറിഞ്ഞ സൂര്യ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

ആരാധകരുടെ ആർപ്പുവിളികളും സ്നേഹ പ്രകടനങ്ങളും സൂര്യയുടെ മനം കവർന്നു. മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹവും ആദരവും അത്ഭുതപ്പെടുത്തുന്നുവെന്നും ജീവിതത്തിലെ അനുഗ്രഹീത നിമിഷമാണ് ഇതെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് താരത്തിന്‍റെ പ്രതികരണം.

സൂര്യയെ കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരോട് താൻ കേരളത്തിൽ സ്ഥിരതാമസം ആക്കിയാലോ എന്ന് താരം ചോദിക്കുന്നുണ്ട്. "നിങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹം എന്നെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഈ അനുഭവം എന്നെ കണ്ണീരണിയിക്കുന്നു. എന്‍റെ കണ്ണിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് അശ്രു പൊഴിയുന്നത്."-സൂര്യ വികാരനിർഭരനായി പ്രതികരിച്ചു.

ആഘോഷങ്ങള്‍ക്കിടെ സൂര്യയും കാർത്തിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യവും താരം നേരിട്ടു. അത് വലിയൊരു രഹസ്യമാണെന്നും ഉടൻ തന്നെ ആ രഹസ്യം പരസ്യമാകും എന്നുമായിരുന്നു സൂര്യയുടെ മറുപടി. ആരാധകരുടെ സ്നേഹ പ്രകടനങ്ങളും കലാപരിപാടികളും ആസ്വദിച്ച ശേഷമാണ് സൂര്യ വേദി വിട്ടത്.

Also Read: "റോളക്‌സ് നല്ലവന്‍ ആകാൻ ശ്രമിച്ചാലും ലോകേഷ് സമ്മതിക്കുമെന്ന് തോന്നുന്നില്ല": സൂര്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.