എറണാകുളം: സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത് സിനിമ 'വരാഹ'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. നൂറോളം സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം താരങ്ങൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഒരു സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്.
നിഗൂഢമായ പലതും വെളിവാകാനുണ്ട് എന്ന് ഫസ്റ്റ് ലുക്ക് കഥ പറയും പോലെ തോന്നിപ്പിക്കുന്നു. വരാഹത്തിന്‍റെ പുറത്തിറങ്ങിയ മോഷൻ ടൈറ്റിൽ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സംവിധാനം സനൽ വി ദേവൻ, മേവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റർടൈൻമെന്‍റ്‌സ് സംയുക്തമായി സഹകരിച്ച് ചിത്രം നിർമ്മിക്കുന്നു. വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവരാണ് നിർമ്മാതാക്കൾ. മുംബൈ ആസ്ഥാനമായിട്ടുള്ള മേവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യ സിനിമകൂടിയാണിത്.
നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നിർമാതാക്കളിൽ ഒരാളായ സഞ്ജയ് പടിയൂർ മലയാളത്തിലെ പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ കൂടിയാണ്. 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' എന്ന ചിത്രമായിരുന്നു വരാഹത്തിനു മുൻപ് സനൽ വി ദേവൻ സംവിധാനം ചെയ്‌തത്.
ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ, സംഭാഷണം: മനു സി കുമാർ,
കഥ: ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം: രാഹുൽ രാജ്, എഡിറ്റർ: മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജാസിംഗ്, കൃഷ്‌ണ കുമാർ, ലൈൻ പ്രൊഡ്യൂസർ: ആര്യൻ സന്തോഷ്, ആർട്ട്: സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലിറിക്‌സ്: ഹരിനാരായണൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്‌ണൻ, പ്രോമോ കട്ട്സ്: ഡോൺമാക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കുറുമറ്റം, ബിനു മുരളി,
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അഭിലാഷ് പൈങ്ങോട്, പിആർഓ: മഞ്ജു ഗോപിനാഥ് , എ എസ് ദിനേശ്.
ALSO READ: അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്‌ദത്തിൽ 'ചിന്ന ചിന്ന കൺകൾ'; ഗോട്ടിലെ രണ്ടാം ഗാനവുമെത്തി