ETV Bharat / entertainment

സുരാജ് വെഞ്ഞാറമൂടും ശ്യാം മോഹനും.. കേരളത്തിലെ തിയേറ്ററുകളില്‍ ഇഡി റൈഡ് ആരംഭിച്ചു - EXTRA DECENT RELEASE

സൈക്കോ ബിനുവായി സുരാജ് വെഞ്ഞാറമൂട്. ബിനുവിന്‍റെ സൈക്കോയിസവും കുടുംബം നേരിടുന്ന പ്രതിസന്ധികളും... സുരാജിന്‍റെ സഹോദരനായി പ്രേമലു ഫെയിം ശ്യാം മോഹനും എക്‌സ്‌ട്രാ ഡീസന്‍റ് ഫാമിലിയില്‍.. ഒപ്പം ഗ്രേസ് ആന്‍റണിയും..

SURAJ VENJARAMOODU  ED RELEASE  ഇഡി റിലീസ്  സുരാജ് വെഞ്ഞാറമൂട്
Extra Decent release (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 20, 2024, 10:07 AM IST

സുരാജ് വെഞ്ഞാറമൂട് ശ്യാം മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്‌ത 'എക്‌സ്‌ട്രാ ഡീസന്‍റ്' (ഇഡി) തിയേറ്ററുകളില്‍. വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് സുരാജ്. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്‍റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

ഒരു ഡാർക്ക് ഹ്യൂമർ ജോണറിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ബിനു എന്ന ഒരു സൈക്കോ കഥാപാത്രത്തെയാണ് 'ഇഡി'യില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ബിനുവിന്‍റെ സൈക്കോയിസവും കുടുംബം നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

സുരാജ് വെഞ്ഞാറമൂട്, ശ്യാം മോഹന്‍, ഗ്രേസ്‌ ആന്‍റണി എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. ഇവരെ കൂടാതെ സുധീർ കരമന, ദിൽന പ്രശാന്ത്, വിനയപ്രസാദ്‌, അലക്‌സാണ്ടർ, റാഫി, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിര്‍വ്വഹിച്ചു. വിനായക് ശശികുമാർ, മുത്തു, സുഹൈൽ കോയ എന്നിവരുടെ ഗാനരചനയില്‍ അങ്കിത് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണക്‌സ്‌ സേവിയർ മേക്കപ്പും സമീറാ സനീഷ് വസ്ത്രാലങ്കാരം ഒരുക്കി.

ചീഫ് അസോസിയേറ്റ് - സുഹൈൽ എം, ആർട്ട് - അരവിന്ദ് വിശ്വനാഥൻ, കോ പ്രൊഡ്യൂസർ - ജസ്‌റ്റിൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, ഫൈനൽ മിക്‌സ്‌ - എം. രാജകൃഷ്‌ണൻ, സൗണ്ട് ഡിസൈൻ - വിക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്, ഉണ്ണി രവി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, കാസ്‌റ്റിംഗ് ഡയറക്‌ടർ - നവാസ് ഒമർ, അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, ടൈറ്റിൽ ആന്‍ഡ് പോസ്‌റ്റേഴ്‌സ് - യെല്ലോ ടൂത്ത്‌സ്‌, സ്‌റ്റിൽസ് - സെറീൻ ബാബു,ഡിസ്ട്രിബൂഷൻ - മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്‍റര്‍ടെയിന്‍മെന്‍റ്‌, അഡ്വെർടൈസ്‌മെന്‍റ്‌ - ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റൽ പിആർ - ആഷിഫ് അലി, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ഒരു എക്‌സ്‌ട്രാ ഡീസന്‍റ് സൈക്കോ... ലോകത്ത് ഒരു മകനും ഇതുപോലെ സ്‌നേഹിക്കില്ല - EXTRA DECENT TRAILER

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.