ETV Bharat / entertainment

സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ സമ്മാനം; 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത് - Suraj Venjaramoodu Birthday

author img

By ETV Bharat Kerala Team

Published : Jun 30, 2024, 2:32 PM IST

മലയാളത്തിന്‍റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന് പിറന്നാൾ സമ്മാനമായി'എക്‌സ്‌ട്രാ ഡീസന്‍റി' ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. എല്ലാവരുടെയും സ്നേഹത്തിന് താരം നന്ദി പറഞ്ഞു.

SURAJ VENJARAMOODU  എക്‌സ്‌ട്രാ ഡീസന്‍റ്  EXTRA DECENT MOVIE  SPECIAL POSTER RELEASE
സുരാജ് വെഞ്ഞാറമൂട് കേക്ക് മുറിക്കുന്നു, എക്‌സ്‌ട്രാ ഡീസന്‍റ് പോസ്‌റ്റര്‍ (ETV Bharat)

എറണാകുളം: സുരാജ് വെഞ്ഞാറമൂടിന് പിറന്നാൾ സമ്മാനമായി 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ വച്ച് താരത്തിന്‍റെ പിറന്നാൾ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കേക്ക് മുറിച്ച ശേഷം 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പിറന്നാൾ സമ്മാനമായി പുറത്തു വിടുകയായിരുന്നു.

താരങ്ങളും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു. തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് പറഞ്ഞ താരം എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

SURAJ VENJARAMOODU  എക്‌സ്‌ട്രാ ഡീസന്‍റ്  EXTRA DECENT MOVIE  SPECIAL POSTER RELEASE
സുരാജ് വെഞ്ഞാറമൂടിന്‍റെ പിറന്നാള്‍ ആഘോഷം (ETV Bharat)

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. നിർവഹിക്കുന്നത്. സുരാജിന് പുറമെ ചിത്രത്തില്‍ ഗ്രേസ് ആന്‍റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും അണിനിരക്കുന്നുണ്ട്. മൂകാംബിക, പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് 'എക്‌സ്‌ട്രാ ഡീസന്‍റി'ന്‍റെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നത്.

കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്‌ണൻ, ഡിഓപി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു,

പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്‌സ്: എം രാജകൃഷ്‌ണൻ, അഡ്‌മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻചാർജ്: അഖിൽ യെശോധരൻ, കാസ്റ്റിങ് ഡയറക്‌ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ്: യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ് & ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, പിആർഓ: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: 'ജോഷി സാറിന്‍റെ സെറ്റിൽ എത്തിയപ്പോൾ ഒരു ഫ്ലക്‌സിൽ എന്‍റെ പടം, അപ്പോഴാണ് കാര്യം പിടികിട്ടിയത്'; ടിനി ടോം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.