ഒരു കൈ കൊടുക്കാന്‍ പോയപ്പോള്‍ നടന്‍ ബേസില്‍ ജോസഫിനെ എയറില്‍ കയറ്റിയത് നമ്മളെല്ലാവരും അടുത്തിടെ കണ്ടതാണ്. സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്‌ത ഈ സംഭവം സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ബേസിലിനെ ട്രോളിക്കൊണ്ട് എത്തുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഇതുപോലൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബേസിലിന് സംഭവിച്ച അതേ അബദ്ധം സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടിന് കൈ കൊടുക്കാതെ പോയ ഗ്രേസ് ആന്‍റണിയുടെ വിഡിയോ ആണ് വൈറലാവുന്നത്. ഇരുവരും പ്രധാന വേഷത്തിലെത്തിയ ഇഡിയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രസകരമായ സംഭവമുണ്ടായത്.
വേദിയിലേക്ക് എത്തിയ ഗ്രേസ് പലർക്കും കൈകൊടുത്തു. ഇതു കണ്ട് സുരാജ് കൈനീട്ടിയെങ്കിലും ഗ്രേസ് ശ്രദ്ധിച്ചില്ല. കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു. സുരാജിന് സമീപത്ത് ടൊവിനോ തോമസിനേയും കാണാം. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്‍റണി. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് വിഡിയോ പോസ്‌റ്റ് പ്രചരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങൾ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്‍റെ കമന്‍റ്. ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാഗ് ചെയ്‌ത് സുരാജിന്‍റെ കമന്‍റ്. പിന്നാലെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ നൽകിയ മറുപടി.
നിരവധി ആരാധകരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. ലെ ടോവിനോ:- ഭാഗ്യം ഞാൻ ആയിരുന്നെങ്കിൽ ചമ്മിയ വീഡിയോ എടുത്ത് ബേസിൽ ആഘോഷിച്ചേനെ- എന്നായിരുന്നു ഒരാളുടെ കമന്‍റ്.
ഇനി ബേസിലിന്‍റെ മറുപടിയാണ് അറിയേണ്ടതെന്നും അനുഭവിച്ചനേ അതിന്‍റെ വേദന അറിയൂ എന്നൊക്കെയുള്ള കമന്‍റുകളുമായി സംഭവം പ്രക്ഷകരും കൊഴുപ്പിക്കുകയാണ്.
സമ്മാനദാന ചടങ്ങില്‍ ഫോഴ്‌സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളി കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടി. എന്നാല്‍ അദ്ദേഹം അത് കാണാതെ പൃഥ്വിരാജിന് കൈകൊടുത്ത് ആ താരം മടങ്ങി. ഇതോടെ ചമ്മിയെന്ന് മനസിലായ ബേസില്‍ കളിക്കാരന്‍റെ നേരെ നോക്കുന്നത് കാണാമായിരുന്നു. ആ വീഡിയോ ട്രോള്‍ രൂപത്തില്‍ അടുത്തിടെ വൈറലായിരുന്നു.