ETV Bharat / entertainment

'അപ്പന്' ശേഷം 'പെരുമാനി'യുമായി മജു; ശ്രദ്ധനേടി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ - perumani first look poster - PERUMANI FIRST LOOK POSTER

ഫാന്‍റസി ഡ്രാമയായി ഒരുങ്ങുന്ന 'പെരുമാനി'യിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്

SUNNY WAYNE VINAY FORT LUKMAN MOVIE  MALAYALAM UPCOMING MOVIES  PERUMANI MOVIE UPDATE  പെരുമാനി സിനിമ
perumani first look poster
author img

By ETV Bharat Kerala Team

Published : Apr 7, 2024, 9:13 PM IST

പ്രേക്ഷക പ്രശംസ നേടിയ 'അപ്പൻ' എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി സംവിധായകൻ മജു എത്തുന്നു. 'പെരുമാനി' എന്ന ചിത്രമാണ് മജുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. ഒരു ഫാന്‍റസി ഡ്രാമയായി ഒരുക്കുന്ന ഈ സിനിമയുടെ ഫസറ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവന്നു.

വൈവിധ്യമാർന്ന പേരോടെ എത്തുന്ന ഈ ചിത്രത്തിന്‍റെ പോസ്‌റ്ററും ഏറെ കൗതുകം നിറഞ്ഞതാണ്. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്‌തമായ ഒരു ഗ്രാമത്തിന്‍റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രമാണ് 'പെരുമാനി'. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് 'പെരുമാനി'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

റീലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം ഫിറോസ് തൈരിനിൽ ആണ് നിർമിക്കുന്നത്. സംവിധായകൻ മജുവാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും.

ദീപ തോമസ്, രാധിക രാധാകൃഷ്‌ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് പെരുമാനി സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവർ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. മനേഷ് മാധവൻ ഛായാഗ്രഹണവും ജോയൽ കവി എഡിറ്റിങ്ങും നിർവഹിക്കുന്നു. മുഹ്സിൻ പെരാരി, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്.

സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, പ്രൊജക്റ്റ്‌ ഡിസൈനെർ- ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട്- വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- അനീഷ് ജോർജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ- അനൂപ് കൃഷ്‌ണ, ഫിനാൻസ് കൺട്രോളർ- വിജീഷ് രവി, ആർട്ട്‌ ഡയറക്‌ടർ- വിശ്വനാഥൻ അരവിന്ദ്, കോസ്റ്റ്യൂം ഡിസൈനര്‍- ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ്- ലാലു കൂട്ടലിട, വിഎഫ്എക്‌സ്- സജി ജൂനിയർ എഫ് എക്‌സ്, കളറിസ്‌റ്റ്- രമേശ്‌ അയ്യർ, അസോസിയേറ്റ് ഡയറക്‌ടർമാർ - ഷിന്‍റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്‌റ്റണ്ട് - മാഫിയ ശശി, സ്‌റ്റിൽസ് - സെറീൻ ബാബു, പോസ്‌റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്‌സ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: ഇനി സമ്പൂർണ മൃഗാധിപത്യം; 'പെറ്റ് ഡീറ്റെക്റ്റീവു'മായി ഷറഫുദ്ദീൻ, ഫസ്റ്റ് ലുക്ക്‌ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.