സുബീഷ് സുധി, ഷെല്ലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' സിനിമയുടെ ട്രെയിലർ ശ്രദ്ധനേടുന്നു (Oru Bharatha Sarkar Uthpannam Trailer). പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന ഈ കോമഡി ഡ്രാമയുടെ ഏറെ രസകരമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' ഒരുങ്ങുന്നത്.
നിരവധി സിനിമകളിൽ സഹനടനായും കാരക്‌ടർ ആർട്ടിസ്റ്റായും തിളങ്ങിയ സുബീഷ് സുധി ആദ്യമായി നാകനാകുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് 'ഒരു ഭാരത സർക്കാർ ഉത്‌പന്ന'ത്തിന് (Subheesh Sudhi Starrer Oru Bharatha Sarkar Uthpannam). പുരുഷ വന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശ വർക്കറായ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യയ്‌ക്ക് വേണ്ടി പ്രദീപനെ വന്ധ്യംകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷുമെല്ലാം വന്നുപോകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലർ. നിസാം റാവുത്തർ ആണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഗൗരി ജി കിഷൻ, അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ടി വി കൃഷ്‌ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് ഈ കോമഡി - ഫാമിലി എന്‍റർടെയിനർ ചിത്രത്തിന്‍റെ നിർമാണം. സോഷ്യോ - പൊളിറ്റിക്കല്‍ സറ്റയര്‍ കൂടിയാണ് ഈ ചിത്രം.
അടുത്തിടെ പുറത്തുവന്ന 'ഒരു ഭാരത സർക്കാർ ഉത്‌പന്ന'ത്തിന്‍റെ ടീസറും പ്രേക്ഷശ്രദ്ധ നേടിയിരുന്നു. മുരളി കെ വി രാമന്തളിയാണ് ഈ ചിത്രത്തിന്‍റെ സഹ നിർമാതാവ്. രഘുരാമവർമ്മ ക്രിയേറ്റീവ് പ്രൊഡ്യൂസറും നാഗരാജ് നാനി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. അൻസർ ഷായാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജിതിൻ ഡികെ എഡിറ്റിംഗും നിർവഹിക്കുന്നു.
അൻവർ അലി, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് അജ്‌മൽ ഹസ്ബുള്ളയാണ്. മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. ഈ വർഷം മാർച്ച് ആദ്യവാരത്തോടെ 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ഒരു ബൈക്ക്, യാത്രക്കാരായി ആറുപേർ ; കൗതുകമുണർത്തി 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക്