ETV Bharat / entertainment

ഒരു മില്യണിലേറെ കാഴ്‌ചക്കാര്‍; തരംഗമായി 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' ടീസർ - ഒരു ഭാരത സർക്കാർ ഉത്‌പന്നം ടീസർ

സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' മാർച്ചിൽ തിയേറ്ററുകളിലേക്ക്

Subheesh Sudhi movie  Oru Bharatha Sarkar Uthpannam  Subheesh Sudhi movie teaser  ഒരു ഭാരത സർക്കാർ ഉത്‌പന്നം ടീസർ  സുബീഷ് സുധി
Oru Bharatha Sarkar Uthpannam
author img

By ETV Bharat Kerala Team

Published : Feb 12, 2024, 7:02 AM IST

Updated : Feb 12, 2024, 9:40 AM IST

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ സുബീഷ് സുധി ആദ്യമായി നായകനാകുന്ന ചിത്രമാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം' (Subheesh Sudhi Starrer Oru Bharatha Sarkar Uthpannam). കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വന്നത്. ഒരു മുഴുനീള കോമഡി എന്‍റർടെയിനറാകും ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന് ഉറപ്പ് തരുന്ന ടീസർ മികച്ച പ്രതികരണമാണ് നേടുന്നത് (Oru Bharatha Sarkar Uthpannam teaser).

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ടീസർ തരംഗമായി മാറിയിരിക്കുകയാണ്. യൂട്യൂബിൽ ഇതിനോടകം 10 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ടീസർ സ്വന്തമാക്കിക്കഴിഞ്ഞു. ടി വി രഞ്ജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് മാസത്തിൽ 'ഒരു ഭാരത സർക്കാർ ഉത്പന്നം' റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

കേന്ദ്ര സർക്കാറിന്‍റെ ഒരു പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ ഇതിവൃത്തം. നർമ്മത്തിൽ ചാലിച്ചാണ് ചിത്രത്തിന്‍റെ കഥ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ, ടി വി കൃഷ്‌ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് നിർമാണം.

ഫൺ-ഫാമിലി എന്‍റർടെയിനർ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ ഷെല്ലി കിഷോർ ആണ് നായികയായി എത്തുന്നത്. ഗൗരി ജി കിഷനും 'ഒരു ഭാരത സർക്കാർ ഉത്പന്ന'ത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. അജു വർഗീസ്, ദർശന എസ് നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

നിസാം റാവുത്തർ തിരക്കഥ, സംഭാഷണം എഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു. ജിതിൻ ഡി കെയാണ് എഡിറ്റർ. സംഗീത സംവിധാനം അജ്‌മൽ ഹസ്‌ബുള്ളയും നിർവഹിക്കുന്നു. നാഗരാജാണ് ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കല - ഷാജി മുകുന്ദ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റിൽസ് - അജി മസ്ക്കറ്റ്, പരസ്യകല - യെല്ലൊ ടൂത്ത്‌സ്, ക്രിയേറ്റീവ് ഡയറക്‌ടർ - രഘുരാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എം എസ് നിതിൻ, അസോസിയോറ്റ് ഡയറക്‌ടർ - അരുൺ പി എസ്, അസിസ്റ്റന്‍റ് ഡയറക്‌ടർ - ശ്യാം, അരുൺ, അഖിൽ, സൗണ്ട് ഡിസൈൻ - രാമഭദ്രൻ ബി, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ - വിവേക്, പിആർ സ്‌ട്രാറ്റജി - മാർക്കറ്റിങ് കണ്ടന്‍റ് ഫാക്‌ടറി മീഡിയ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: ഒരു ബൈക്ക്, യാത്രക്കാരായി ആറുപേർ ; കൗതുകമുണർത്തി 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക്

Last Updated : Feb 12, 2024, 9:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.