ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം 'സ്‌ത്രീ 2' ബോക്‌സ് ഓഫീസില്‍ എതിരാളികള്‍ ഇല്ലാതെ കുതിക്കുകയാണ്. നിരവധി സിനിമകളുടെ റെക്കോഡാണ് ഇതിനോടകം 'സ്‌ത്രീ 2' തകര്‍ത്തത്.
ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിന് തന്നെയാണ്. ഷാരൂഖ് ഖാന്‍ ചിത്രം 'ജവാനെ' പിന്തള്ളിയാണ് ഏറ്റവുമധികം കളക്‌ഷന്‍ നേടുന്ന ചിത്രമെന്ന ഖ്യാതി 'സ്‌ത്രീ 2' സ്വന്തമാക്കിയത്.
ആഗോളതലത്തില്‍ 800 കോടി ക്ലബിലാണ് ചിത്രം ഇടം നേടിയത്. 1000 കോടിയില്‍ എപ്പോള്‍ എത്തുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ആഗോളതലത്തില്‍ 1000 കോടിരൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിന്‍റെ കല്‍ക്കിയാണ് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രം. അമര്‍ കൗശിക് ആണ് സ്‌ത്രീ 2 സംവിധാനം ചെയ്‌തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2018 എത്തിയ ഹൊറര്‍ ചിത്രം സ്‌ത്രീയുടെ തുടര്‍ച്ചയായാണ് 'സ്‌ത്രീ 2' ഒരുക്കിയിരിക്കുന്നത്. മഡോക്ക് ഫിലിംസിന്‍റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് 'സ്‌ത്രീ 2'. സ്‌ത്രീ, ഭേഡിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍.
Also Read:ബോളിവുഡില്‍ എതിരാളികളില്ലാതെ മുന്നില്‍ സ്‌ത്രീ; 30-ാം ദിവസവും ബോക്‌സോഫിസില്‍ കുതിപ്പ്