ETV Bharat / entertainment

'എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല സാര്‍, ആലോചിച്ചെടുത്ത തീരുമാനമാണ്'; പിന്നീട് തിരുവല്ലക്കാരി ഡയാന കുര്യന്‍ നയന്‍താരയായി മാറിയതിന് പിന്നില്‍

കോടികളുടെ ആസ്‌തിയുള്ള നയന്‍താരയുടെ സിനിമാ ജീവിതം.

SOUTH INDIAN ACTRESS NAYANTHARA  NAYANTHARA CAREER AND LIFE  നയന്‍താര പിറന്നാള്‍  നയന്‍താര സിനിമ ജീവിതം
നയന്‍താര (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

തെന്നിന്ത്യന്‍ സിനിമയ്ക്ക് മലയാളത്തില്‍ നിന്നുമൊരു താരറാണി. അതാണ് തമിഴകത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന നയന്‍താര. വളരെ സാധാരണക്കാരിയായി മലയാളത്തിലെ ടെലിവിഷന്‍ ചാനലിലെ അവതാരികയായി തുടങ്ങി ഇന്ന് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരമായി മാറിയ നയന്‍താര.

നടിയാകണമെന്ന ആഗ്രഹത്തില്‍ അല്ല നയന്‍താര വെള്ളിത്തിരയിലേക്ക് എത്തിയത്. അതൊരു നിയോഗമായിരുന്നു. തിരുവല്ലയിലെ ഒരു യഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിലാണ് ഡയാന കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. കൂടിയാട്ട് കുര്യന്‍റെയും ഓമനയുടെയും മകളായി ജനിച്ച ഡയാനയുടെ സ്കൂള്‍ വിദ്യാഭ്യാസം ജാംനഗര്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു. പിതാവ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഏക സഹോദരന്‍ ലെനോ യു എഇയില്‍ ജോലി ചെയ്യുന്നു.

പഠിക്കുന്ന കാലത്ത് തന്നെ പാര്‍ട്ട് ടൈം ജോലിയായി നയന്‍താര മോഡലിങ്ങും ചെയ്തിരുന്നു. വരുമാന മാര്‍ഗം എന്ന നിലയ്ക്ക് മാത്രമായിരുന്നു ഇത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാവുക എന്നതായിരുന്ന നയന്‍താരയുടെ ലക്ഷ്യം. എന്നാല്‍ തന്‍റെ രൂപഭംഗിയെ കുറിച്ച് അന്നേ കരുതലുണ്ടായുരുന്ന കുട്ടിയായിരുന്നു നയന്‍. കോളേജ് പഠനകാലത്ത് ബെസ്‌റ്റ് മോഡല്‍ ഇന്‍ കേരള ഫാനാലെയുടെ റണ്ണര്‍ അപ്പായിരുന്നു നയന്‍താര. അതോടെ ഡയാന കോളേജിലെ താരമായി. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിലെ അവതാരികായായി.

നയന്‍താരയുടെ സിനിമാ ജീവിതത്തിന്‍റെ തുടക്കം

ഫഹദിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കായി പുതുമുഖ നായികയെ തിരയുന്ന സമയമായിരുന്നു അത്. നയന്‍സിന്‍റെ പരിപാടി കാണാനിടയായ ഫാസില്‍ അവരെ ആ സിനിമയിലേക്ക് ക്ഷണിച്ചു. ഓഡിയേഷനും ട്രയിനിങ്ങുമെല്ലാം കഴിഞ്ഞപ്പോള്‍ ആ കഥാപാത്രത്തിന് നയന്‍താര യോജിക്കില്ലെന്ന് ഫാസിലിന് തോന്നി. അദ്ദേഹം അന്ന് നയന്‍താരയെ മടക്കിയയച്ചു. ആ റോളില്‍ പിന്നീട് പഞ്ചാബിയായ നിഖിത അഭിനയിക്കുകയും ചെയ്‌തു.

നയന്‍താരയ്ക്ക് വല്ലാത്ത നിരാശ തോന്നി. ഇനിയൊരിക്കലും സിനിമയിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകുമ്പോഴായിരുന്നു സന്ത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നത്.

ഈ വിവരം അറിഞ്ഞ ഫാസില്‍ നയന്‍താരയെ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന തീരുമാനമായിരുന്നു നയന്‍താരയുടേത്. സത്യന്‍ അന്തിക്കാട് വീണ്ടും വിളിച്ചെങ്കിലും നയന്‍താരയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. എന്തായാലും വന്ന് ഒന്ന് കാണൂവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പിന്നീട് സന്ത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍ നയന്‍താരയ്ക്ക് നിരസിക്കാനായില്ല. അങ്ങനെ മനസിനക്കരയില്‍ നായികയായി.

സിനിമയ്ക്ക് യോജിച്ച കുറേക്കൂടി ആകര്‍ഷകമായി പേര് നിര്‍ദേശിച്ചതും സന്ത്യന്‍ തന്നെയായിരുന്നു. കുറേ പേരുകള്‍ ഒരു കടലാസില്‍ എഴുതി ഡയാനയ്ക്ക് നല്‍കി. അതില്‍ നിന്നും ഒരു പേര് സ്വയം തിരഞ്ഞെടുത്തു. അതായിരുന്നു നയന്‍താര. നാളെ ഇതര ഭാഷകളിലേക്ക് പോകുമ്പോഴും ഈ പേര് പ്രയോജനം ചെയ്യുമെന്ന് സത്യന്‍ പറഞ്ഞു.

ആ പ്രവചനം യാത്ഥാര്‍ഥ്യമായി. താന്‍ വായിച്ച ബംഗാളി നോവലില്‍ നിന്നാണ് ആ പേര് ലഭിച്ചതെന്ന് പിന്നീട് സത്യന്‍ പറയുകയുണ്ടായി. സിനിമയില്‍ തന്നെ പരിചയപ്പെടുത്തിയ സത്യന്‍ അന്തിക്കാടിനെ അവര്‍ ഇടയ്ക്കൊക്കെ വിളിക്കും. ഒരിക്കല്‍ അവര്‍ പറഞ്ഞു കൃത്യനിഷ്ഠയെ കുറിച്ച് സാര്‍ നല്‍കിയ ഉപദേശം ഞാന്‍ ഇന്നും മറന്നിട്ടില്ല. സത്യന്‍ പോലും മറന്നു പോയ ആ വാക്കുകള്‍ അവര്‍ ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു.

ഷീലയുടെ രണ്ടാം വരവ് കൂടി ആഘോഷിച്ച സിനിമയായിരുന്നു മനസിനക്കരെ. പടം പ്രതീക്ഷിച്ചതിലും ഹിറ്റായി. നയന്‍സിന്‍റെ അഭിനയം കൊള്ളാമെന്ന് അഭിപ്രായം വന്നു. ഒരു തുടക്കകാരിയുടെ അപക്വത അഭിനയത്തില്‍ എവിടെയൊക്കെയോ ദൃശ്യമായിരുന്നു. എന്നാല്‍ മനസിനക്കരുടെ വിജയം തുടര്‍ച്ചയായി സിനിമകള്‍ അവസരങ്ങള്‍ കൊണ്ടു വന്നു.

അന്ന് മലയാള സിനിമയിലെ നായികമാരുടെ നിലനില്‍പ്പ് കഷ്‌ടിച്ച് അഞ്ചുവര്‍ഷമാണ്. അതിലൊരാളായാണ് നയന്‍താരയെ പലരും കണ്ടിരുന്നത്. മനസിനക്കര്യ്ക്ക് ശേഷം ഫാസിലിന്‍റെ വിസ്‌മയ തുമ്പത്തില്‍ നായികയായി. പടം പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.

പിന്നീട് മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രത്തിലും നായികയായി. നാളെ വലിയൊരു താരമാകുന്നതിന്‍റെ വിദൂര സുചനകള്‍ പോലും അന്നൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മമ്മൂട്ടിയുടെ നായികയായ തസ്കര വീരനിലും അതും വിചാരിച്ചത് പോലെ വിജയിച്ചില്ല. പിന്നീട് വീണ്ടും മമ്മൂട്ടിയുടെ നായികയായി കമല്‍ സംവിധാനം ചെയ്ത രാപ്പകലില്‍ നായികയായി എത്തി, പടം വിജയിച്ചു.

നയന്‍താര പതുക്കെ പതുക്കെ മെച്ചപ്പെട്ട് വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അപ്പോഴും ഇന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന നായികയായി മാറുന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തമിഴിലേക്കുള്ള അരങ്ങേറ്റം

മലയാള സിനിമയില്‍ എന്നും നായകന്മാരെ താഴെയായിരുന്നു എന്നത്തെ പോലെയും നയന്‍താരയുടെ സ്ഥാനവും. ബോഡി ഗാര്‍ഡ് പോലുള്ള സിനിമയില്‍ പോലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവിടെയും നായകന്‍ ദിലീപിന്‍റെ ക്രെഡിറ്റിലായിരുന്നു ആ സിനിമ.

എന്നാല്‍ തമിഴിലെ സ്ഥിതി നേരെ മറിച്ചാണ്. ഏത് പുതുമുഖത്തിനോടൊപ്പം അഭിനയിച്ചാലും ആരു സംവിധാനം ചെയ്‌താലും നയന്‍താരയാണ് നായികയെങ്കില്‍ ജനം ഇടിച്ചു കയറും. 40 എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോലും അവരുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയെ മറികടക്കാന്‍ മറ്റാരും ഇതുവരെ വന്നിട്ടില്ല.

ഒരു സാധാരണ തുടക്കമായിരുന്ന നയന്‍താര തമിഴിലും. മണിച്ചിത്രത്താഴിന്‍റെ റീമേക്കായ ചന്ദ്രമുഖിയില്‍ രജനികാന്തിനോടൊപ്പം അഭിനയിച്ചെങ്കിലും ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തില്‍ വിനയ പ്രസാദ് ചെയ്‌ത കഥാപാത്രമാണ് നയന്‍താര ചെയ്‌തിരുന്നത്. ഇതേ സമയത്ത് തന്നെ ശരത് കുമാറിന്‍റെ അയ്യായിലും അജിത്തിന്‍റെ ബില്ലയിലും അവര്‍ നായികയായി.

മൂന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നയന്‍താര അഭിനയിച്ചതോടെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. മൂന്ന് ചിത്രങ്ങളും വിജയിച്ചതോടെ രാശിയുള്ള നായിക എന്ന വിശേഷണം തമിഴ് സിനിമ അവര്‍ക്ക് നല്‍കി.

ചന്ദ്രമുഖി 800 ദിവസത്തിലധികം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു. പിന്നീടങ്ങോട്ട് അവസരങ്ങള്‍ നിരവധിയായിരുന്നു. തമിഴിലെ പ്രധാന നായകന്മാരോടൊപ്പം നയന്‍താരയ്ക്ക് സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചു. ഗജനി, വല്ലവന്‍, ഡോറ, ശിവകാശി, യാരടിനീ മോഹനി, കുസേലന്‍, രാജാറാണി, മായ എന്നിങ്ങനെ നീളുന്നു പട്ടിക.

വെങ്കിടേഷിനും, നാഗാര്‍ജുനയ്ക്കും പ്രഭാസിനുമൊപ്പവുമെല്ലാം നയന്‍താര തെലുങ്കിലും നിറഞ്ഞാടി. ബിഗില്‍ എന്ന സിനിമയില്‍ വിജയ്ക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീടങ്ങോട്ട് നയന്‍സ് വേഷമിടുന്ന സിനിമകള്‍ കോടികളുടെ ലാഭമുണ്ടാക്കി. കൊലമാവ് കോകില, ശ്രീരാമരാജ്യത്തിലെ സീത എന്നീ സിനിമയിലൂടെ മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ചു.

നയന്‍താര അഭിനയിക്കുന്നുവെന്ന കാരണത്താല്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. പറയുന്ന പ്രതിഫലം കൊടുത്ത് നിര്‍മാതാക്കള്‍ അവരെ ബുക്ക് ചെയ്യാന്‍ തുടങ്ങി. ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികയായി അവര്‍ മാറി. ഒടിടി പ്ലാറ്റ്ഫോമുകള്‍ പോലും അവരുടെ സിനിമകള്‍ക്കായി വിലപേശി. തിമിഴകത്ത് മാത്രമല്ല കേരളത്തിലും നയന്‍താരയുടെ സിനിമയക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വിവാഹവും പ്രണയവും

മികച്ച നടിയായു ജനങ്ങളുടെ ഇഷ്‌ടതാരമായും ഉയരങ്ങളിലേക്ക് പറക്കുന്നതിനിടയിലാണ് സംവിധായകന്‍ വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാവുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. അത് ങ്ങനെ വളര്‍ന്നു. വിവാഹത്തിലേക്ക് എത്തി.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയന്‍സും തമ്മില്‍ വിവാഹിതരാവുന്നത്. പിന്നീട് ഇവര്‍ക്ക് കൂട്ടായി വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. ഉലകും ഉയിരും. ഇതിലും ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു.

വ്യക്തിജീവിതത്തിലും കരിയറിലും തിരിച്ചടികളും പ്രതിസന്ധികളും നേരിട്ട നിരവധി സന്ദര്‍ഭങ്ങള്‍ നയന്‍താരയ്ക്ക് ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റ് പറന്നിട്ടുമുണ്ട്. അഭിനയ ജീവിതം കൊണ്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ് നയന്‍താര.

223 കോടി ആസ്‌തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി ബ്യൂട്ടി ബ്രാന്‍ഡ് ഉണ്ട്. ഒട്ടേറെ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മറ്റ് ബിസിനസ് സംഭരംഭങ്ങളുമുണ്ട്. ഹൈദരാബാദ്, ചെന്നൈ,കേരളം, മുംബൈ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാല്‍പതുകളില്‍ എത്തി നില്‍ക്കുമ്പോഴും നയന്‍താരയോട് കിടപിടിക്കാന്‍ തക്കവണ്ണം ഇന്ന് തമിഴകത്ത് ആരും തന്നെ ഉണ്ടായിട്ടില്ലയെന്നതാണ് വാസ്തവം.

അവരുടെ ആത്മസമര്‍പ്പണം തന്നെയാണ് ആ വിജയത്തിന് പിന്നിലുള്ള ഏക രഹസ്യം. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് തമിഴ് മക്കള്‍ തലൈവി എന്ന പേര്‍ ചാര്‍ത്തികൊടുത്തതും.

Also Read: നയന്‍താര യുദ്ധം ഉറപ്പിച്ചു കഴിഞ്ഞു, രോഷത്തോടെ അരിവാള്‍ പിടിച്ച താരം; പിറന്നാള്‍ ദിനത്തില്‍ 'രക്കായി'യുടെ ടൈറ്റില്‍ ടീസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.