ബോബൻ സാമുവലിന്‍റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് 'മച്ചാന്‍റെ മാലാഖ'. ഫാമിലി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് മോഷൻ പോസ്‌റ്റർ പുറത്തുവന്നു. ഈസ്‌റ്റർ ദിനത്തിൽ നടൻ ടോവിനോ തോമസ് തന്‍റെ ഒഫിഷ്യൽ പേജിലൂടെ പുറത്തുവിട്ട പോസ്‌റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.
അബാം മൂവീസിന്‍റെ ബാനറിൽ എബ്രഹാം മാത്യുവാണ് 'മച്ചാന്‍റെ മാലാഖ' സിനിമയുടെ നിർമാണം. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ആർദ്രതയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. നർമത്തിനുകൂടി പ്രധാന്യം നൽകിക്കൊണ്ടാണ് 'മച്ചാന്‍റെ മാലാഖ' അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബസ് കണ്ടക്‌ടർ സജീവന്‍റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സജീവനായി സൗബിൻ ഷാഹിർ എത്തുമ്പോൾ നമിത പ്രമോദ് ബിജി മോളുടെ കഥാപാത്രത്തിന് ജീവൻ പകരുന്നു. മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസനും 'മച്ചാന്‍റെ മാലാഖ'യിൽ പ്രധാന വേഷത്തിലുണ്ട്.
ദിലീഷ് പോത്തൻ, ശാന്തികൃഷ്‌ണ എന്നിവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ യു, വിനീത് തട്ടിൽ, ആൽഫി പഞ്ഞിക്കാരൻ, സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരാണ് മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്. ജാക്‌സൺ ആന്‍റണിയുടേതാണ് ഈ സിനിമയുടെ കഥ. തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസാണ്.
ഔസേപ്പച്ചനാണ് 'മച്ചാൻ്റെ മാലാഖ'യുടെ സംഗീത സംവിധായകൻ. ഗാനരചന - സിൻ്റോ സണ്ണി. വിവേക് മേനോൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് രതീഷ് രാജും നിർവഹിക്കുന്നു. അമീർ കൊച്ചിൻ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
കലാസംവിധാനം- സഹസ് ബാല, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്‌ടർ- ജിജോ ജോസ്, സൗണ്ട് ഡിസൈൻ- എം ആർ രാജകൃഷ്‌ണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്‌റ്റിൽസ്- ഗിരിശങ്കർ, പിആർഒ - പി ശിവപ്രസാദ്, മാർക്കറ്റിങ്ങ് - ബി സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് - മാജിക് മൊമന്‍റ്സ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
Also Read: 'മച്ചാന്‍റെ മാലാഖ'; ഫാമിലി എന്‍റർടെയിനറുമായി സൗബിനും ധ്യാനും, നായികയായി നമിത പ്രമോദ്