ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിൻ്റെയും വിവാഹം യാഥാര്‍ഥ്യമാകുന്നു. നിർമാതാവ് രമേഷ് തൗരാനിയുടെ കൈയിലെ വൈൻ കുപ്പിയും പൂച്ചെണ്ടും പിടിച്ചുളള ചിത്രം വിവാഹ ആഘോഷങ്ങളുടെ തുടക്കം കാണിക്കുന്നു. പുറത്തുവരുന്ന വീഡിയോകളില്‍ എല്ലാം വധു അതിസുന്ദരിയായിരിക്കുന്നു.
വെളുത്ത നിറത്തിലുളള ചിക് വസ്‌ത്രത്തിൽ സോനാക്ഷി സിൻഹയെ അതിസുന്ദരി ആയാണ് കാണാനാകുന്നത്. താരം വീട്ടിലെ ഒരു സ്‌ത്രീയോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹത്തിന് മുന്നോടിയായുള്ള വീഡിയോയില്‍ സോനാക്ഷി വളരെ അധികം പുഞ്ചിരിക്കുന്നതായും കാണാം.
സോനാക്ഷിയും സഹീറും തങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കായി ഒരു മെഹന്തി ചടങ്ങ് നടത്തി. ചടങ്ങിനായി ബാൻഡ്‌സ്റ്റാൻഡ് ബിൽഡിംഗ് എ-യില്‍ എത്തിയ സൊനാക്ഷിയെ സഹീറിൻ്റെ ബന്ധുക്കൾ സ്വാഗതം ചെയ്‌തു. വിവാഹത്തിന് മുന്നോടിയായി, സിംഹ കുടുംബത്തിൻ്റെ വസതിയായ രാമായണ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
സോനാക്ഷി സിൻഹയുടേതും സഹീർ ഇഖ്ബാലിൻ്റേതും ഒരു സിവിൽ വിവാഹമായിരിക്കും. സഹീറിൻ്റെ പിതാവ് ഇഖ്ബാൽ രത്തൻസി നേരത്തെ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വിവാഹത്തിന് ശേഷം ബാന്ദ്ര വെസ്റ്റിലെ ലിങ്കിങ് റോഡിലെ ബാസ്റ്റിയനിൽ ഒരു ആഘോഷ പാർട്ടി നടക്കും. ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഈ റെസ്റ്റോറൻ്റ് നിലവിൽ നടത്തുന്നത് സുവിർ സരൺ ആണ്.
സൊനാക്ഷി സഹീർ ജോഡികള്‍ കഴിഞ്ഞ കുറച്ച് വർഷമായി പ്രണയത്തിലായിരുന്നു. 2019 ലെ സൽമാൻ ഖാൻ ചിത്രം നോട്ട്ബുക്ക് ചിത്രീകരിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായതെന്നാണ് പറയപ്പെടുന്നത്. 2022-ൽ പുറത്തിറങ്ങിയ ഡബിൾ എക്‌സ്എൽ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിന്നു.
Also Read: സാമന്ത ഇനി കിങ് ഖാനൊപ്പം?; രാജ്‌കുമാർ ഹിരാനി ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്