ഹൈദരാബാദ് : ജൂൺ 23നാണ് അഭിനേതാക്കളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായത്. തങ്ങളുടെ വിവാഹത്തിന്‍റെ ഒന്നാം മാസം ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ. ഫിലിപ്പീൻസിലെ തങ്ങളുടെ ഹണിമൂൺ ചിത്രങ്ങളും ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ ഒരു റിസോർട്ടിൽ നിന്നുള്ള പ്രണയ ചിത്രങ്ങളാണ് താരങ്ങൾ പങ്കുവച്ചിട്ടുള്ളത്.
ഫിലിപ്പീൻസിൽ ഒരാഴ്‌ച കഴിച്ചുക്കൂട്ടിയെന്ന് ദമ്പതികൾ വെളിപ്പെടുത്തി. പ്രകൃതിയുമായി ഇഴകി ചേരുക, നന്നായി ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് വിശ്രമിക്കുക, ഡിറ്റോക്‌സ് ചികിത്സകളും മസാജുകളുമല്ലാമായി ഈ ഒരാഴ്‌ചകൊണ്ട് ശരീരത്തിനെയും മനസിനെയും പരിപാലിക്കാൻ കഴിഞ്ഞുവെന്നും ഇത് പുതിയ ഒരു അനുഭവമായി തോന്നുന്നുവെന്നും താരങ്ങൾ പറഞ്ഞു.
'ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നെന്നും' താമസം സുഖകരമാക്കിയവർക്കും തങ്ങളുടെ സുഹൃത്തുക്കൾക്കും സോനാക്ഷിയും സഹീറും നന്ദി അറിയിച്ചു. ഒരു ഫോട്ടോയിൽ സോനാക്ഷിയും സഹീറും സ്വിമിങ് പൂളിൽ ചേർന്നുനിൽക്കുന്നത് കാണാം. മറ്റ് ചില ഫോട്ടോകളിൽ അവർ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതും കാണാം, സാൻ ബെനിറ്റോയിലെ ഫാമിലെ ഉദ്യോഗസ്ഥർക്കൊപ്പം അവർ പോസ് ചെയ്യുന്നതും ചില ഫോട്ടോകളിൽ കാണിക്കുന്നു.
അതിനിടെ, ഇരുവരും മുംബൈയിലെ ഒരു ഹൈ-എൻഡ് ഭക്ഷണശാലയിൽ നിന്ന് ഇറങ്ങുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. സഹീറും സോനയും കൈകോർത്ത് റെസ്റ്റോറന്‍റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. കറുത്ത വസ്ത്രങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. ദമ്പതികൾക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് അദിതി റാവു ഹൈദാരിയും ഉണ്ടായിരുന്നു.
Also Read : സോനാക്ഷി സഹീർ വിവാഹ ആഘോഷം; സൈബറിടത്ത് തരംഗമാകുന്നു - Sonakshi Zaheer Wedding